പ്രതിപക്ഷ നേതാക്കളുടെ പ്രധാന വാദങ്ങൾ
- എ ഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയില്‍ 132 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്.
- നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നല്‍കിയത്.
- വ്യവസ്ഥകള്‍ പ്രകാരമുള്ള വൈദഗ്ധ്യമില്ലാത്തതിനാല്‍ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ എസ്ആര്‍ഐടിക്ക് യോഗ്യതയില്ല.
പ്രതിപക്ഷ നേതാക്കളുടെ പ്രധാന ആവശ്യങ്ങൾ
- കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മില്‍ ഉണ്ടാക്കിയ കരാറും മോട്ടര്‍ വാഹന വകുപ്പ് കെല്‍ട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമായതിനാല്‍ റദ്ദാക്കണം.
- പദ്ധതിക്ക് സര്‍ക്കാര്‍ 2020 ഏപ്രില്‍ 27ന് നല്‍കിയ ഭരണാനുമതിയും സേഫ് കേരള പദ്ധതിക്കു സമഗ്രഭരണാനുമതി നല്‍കിയ 2023 ഏപ്രില്‍ 18ലെ ഉത്തരവും റദ്ദാക്കണം.
- സേഫ് കേരള പദ്ധതി അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം.
advertisement
സര്‍ക്കാര്‍ നല്‍കിയ മറുപടി
- സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്
കോടതി പറഞ്ഞത്
- പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കുമ്പോൾ പ്രഥമദൃഷഷ്ട്യാ തന്നെ അതിൽ അഴിമതി, സ്വജനപക്ഷപാതം പോലുള്ളതിന്റെ തെളിവുകളും ഹർജിക്കാർ ഹാജരാക്കേണ്ടതുണ്ട്.
- ഈ പൊതുതാൽപര്യ ഹര്‍ജിയിൽ അത്തരത്തിലുള്ളതൊന്നുമില്ല.
- ‘സുരക്ഷിത കേരളം’ പദ്ധതിയുടെ ഭാഗമായി എഐ ക്യാമറ സ്ഥാപിക്കുന്നതിൽ അഴിമതിയോ തട്ടിപ്പോ നിയമവിരുദ്ധതയോ നടപടി ക്രമങ്ങളിൽ പാളിച്ചയോ ഉണ്ടെന്നുള്ളതിന്റെ തെളിവുകളൊന്നും ഹാജരാക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ല.
- പദ്ധതിയില്‍ അഴിമതി ആരോപിച്ചത് കൃത്യമായ തെളിവില്ലാതെയാണ്.
- സര്‍ക്കാര്‍ നടപടി യുക്തിപരമെങ്കില്‍ കോടതിക്ക് ഇടപെടാനാകില്ല.
- ഹർജിക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഗുരുതര സ്വഭാവമുണ്ടെങ്കിലും വസ്തുതകൾ കൊണ്ട് അവയെ സമർത്ഥിക്കാൻ സാധിച്ചിട്ടില്ല.
- ഈ പൊതുതാൽപര്യ ഹർജിയിൽ കാര്യമായ വസ്തുതകൾ ഇല്ല.
- സംസ്ഥാനം ഏർപ്പെടുന്ന കരാറുകളിൽ കോടതി ഇടപെടുന്നതിന് ആവശ്യമായ നിയമപരമായ കാര്യങ്ങൾ ഇല്ല.
advertisement
കോടതി വിധി
- കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യം തള്ളിക്കളയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 27, 2025 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
AI ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിന് തിരിച്ചടി; സതീശന്റെയും ചെന്നിത്തലയുടെയും ഹർജി ഹൈക്കോടതി തള്ളി