10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന്‍ വിടവാങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തൊടുപുഴ ഉടുമ്പന്നൂരില്‍ അമ്മയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. നിരവധിപേരാണ് നിറകണ്ണുകളോടെ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.
Also read: കണ്ണീരോടെ വിട; തൊടുപുഴയിൽ മർദ്ദനത്തിന് ഇരയായ കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു
കുട്ടിയുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തലയോട്ടിയുടെ മുന്നിലും പിന്നിലും ചതവുകളുണ്ട്. തലയോട്ടിയുടെ വലതുവശത്ത് പൊട്ടലുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മന:പ്പൂര്‍വം പരിക്കുകള്‍ ഏല്പിച്ചതായും വാരിയെല്ലിന് പൊട്ടലുള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതി അരുണ്‍ ആനന്ദിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
advertisement