കണ്ണീരോടെ വിട; തൊടുപുഴയിൽ മർദ്ദനത്തിന് ഇരയായ കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു
Last Updated:
10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന്‍ വിടവാങ്ങിയത്
തൊടുപുഴയില്‍ രണ്ടാനച്ഛന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി മരിച്ച ഏഴു വയസുകാരന് കണ്ണീരോടെ വിട. തൊടുപുഴ ഉടുമ്പന്നൂരില്‍ കുട്ടിയുടെ അമ്മയുടെ വീട്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. തലയോട്ടിക്ക് ഏറ്റ ഗുരുതരമായ പരുക്കാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന്‍ വിടവാങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തൊടുപുഴ ഉടുമ്പന്നൂരില്‍ അമ്മയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. നിരവധിപേരാണ് നിറകണ്ണുകളോടെ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.
SHOCKING: തൊടുപുഴയിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിന് ഇരയായ കുട്ടി മരിച്ചു
കുട്ടിയുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തലയോട്ടിയുടെ മുന്നിലും പിന്നിലും ചതവുകളുണ്ട്. തലയോട്ടിയുടെ വലതുവശത്ത് പൊട്ടലുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മന:പ്പൂര്‍വം പരിക്കുകള്‍ ഏല്പിച്ചതായും വാരിയെല്ലിന് പൊട്ടലുള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതി അരുണ്‍ ആനന്ദിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മലയാളിയുടെ മന:സാക്ഷിക്ക് നേരെ നിരവധി ചോദ്യങ്ങളുയര്‍ത്തിയാണ് പിഞ്ചുബാലന്‍ മരണത്തിന്റെ കൈപിടിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2019 10:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണീരോടെ വിട; തൊടുപുഴയിൽ മർദ്ദനത്തിന് ഇരയായ കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു