ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അമ്പതോളം പേരെ കോതമംഗലത്തെ വിവിധ ആശുപത്രികളിലും ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുന്നു. അവധി ദിവസമായതിനാൽ മത്സരം കാണുന്നതിനായി നിരവധിപേർ എത്തിയിരുന്നു. കൂടുതൽ പേർ താല്ക്കാലികമായി നിർമിച്ച ഗ്യാലറിയിൽ കയറിയതാണ് തകരാൻ കാരണം.
ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും തടിയും ഉപയോഗിച്ച് നിർമിച്ചാണ് ഗ്യാലറി നിർമിച്ചത്. ഇത്, ഫൈനൽ തുടങ്ങുന്നതിന് തൊട്ടുമുൻപ് രാത്രി പത്തുമണിയോടെ തകരുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
April 21, 2025 7:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്