അതേസമയം എസ്എഫ്ഐ നേതാവ് നിഖില്‍ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി കലിംഗ സര്‍വകലാശാല അധികൃതർ രംഗത്തെത്തി. നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നുവെന്നും സന്ദീപ് ഗാന്ധി വ്യക്തമാക്കി.
സര്‍വകലാശാല രേഖകളില്‍ ഇങ്ങനെയൊരു പേരില്ല.വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിഖിലിനെതിരെ നിയമ നടപടിയെടുക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ പറഞ്ഞു. അതേസമയം, വ്യാജ സട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ വാദങ്ങൾ തള്ളി കേരള സർവകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തിയിരുന്നു.
advertisement
നിഖിൽ ആറ് സെമസ്റ്ററും എംഎസ്എം കോളജിൽ പഠിച്ചു. കേരളയിൽ 75 ശതമാനം ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. വിഷയത്തില്‍ പ്രിൻസിപ്പൽ സർവകലാശാലയിലെത്തി വിശദീകരണം നൽകണമെന്നും നിഖിലിന്റെ എംകോം പ്രവേശനത്തിൽ കോളജിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും വി സി മോഹനൻ കുന്നുമ്മൽ പറഞ്ഞു.