TRENDING:

'ഹാജരാക്കിയ രേഖയെല്ലാം ഒറിജിനൽ': നിഖിൽ തോമസിന് ക്ലീൻ ചിറ്റ് നൽകി പി.എം. ആർഷോ

Last Updated:

ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ : ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണവിധേയനായ നിഖിൽ തോമസിന് ക്ലീൻ ചിറ്റ് നൽകി എസ്എഫ്ഐ നേതൃത്വം. നിഖിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘മുഴുവൻ ഡോക്യുമെന്റുകളും നിഖിൽ എസ്എഫ്ഐക്ക് മുന്നിൽ ഹാജരാക്കി. കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്, നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് ഉറപ്പാക്കിയെന്നും ആർഷോ പറയുന്നു.
പി.എം.ആർഷോ, നിഖിൽ തോമസ്
പി.എം.ആർഷോ, നിഖിൽ തോമസ്
advertisement

ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ട് കണ്ടാണ് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് കാണിച്ചത്. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്.

Also Read- ‘SFI-ക്കാരുടെ വിജയരഹസ്യങ്ങൾ തേടി ലോകോത്തര സർവ്വകലാശാലകൾ എത്തുന്നു’; പരിഹാസവുമായി അബ്ദു റബ്ബ്

ഇതിനിടെ നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തും. കെഎസ്‌യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂവെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നത്.

advertisement

Also Read- ‘നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കും; ആരോപണങ്ങൾ എസ്എഫ്ഐയെ തകർക്കാൻ’: പി.എം. ആർഷോ

2017 -20 കാലഘട്ടത്തിലാണ് നിഖിൽ കായംകുളത്തെ എംഎസ്എം കോളേജിൽ ബികോം പഠിച്ച് തോറ്റത്. 2019 ൽ കോളേജിലെ യുയുസിയായി വിജയിച്ച നിഖിൽ തോമസ്, പിന്നീട് സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായി. അതിന് ശേഷമാണ് പിജിക്ക് ചേർന്നത്. ഈ കോളേജിൽ നിന്നും ഡിഗ്രി തോറ്റ നിഖിൽ, ജയിച്ച കലിംഗ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുമായെത്തിയാണ് ഒരു വർഷത്തിനുള്ളിൽ മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയത്.

advertisement

Also Read- ഒരേസമയം രണ്ട് സർവകലാശാലകളിൽ ബിരുദ പഠനം; ആലപ്പുഴ എസ്എഫ്ഐയിലും വ്യാജഡിഗ്രി വിവാദം; നേതാവിന് സ്ഥാനചലനം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എംഎസ്എം കോളേജിൽ പഠിച്ച അതേ കാലയളവിൽ മറ്റൊരു സർവകലാശാലയിൽ നിന്നും ഡിഗ്രി പഠിച്ച് സർട്ടിഫിക്കറ്റ് നേടിയെന്നാണ് നിഖിലിന്റെ അവകാശവാദം. എന്നാല്‍ ദുരൂഹതയുള്ളതിനാലാണ് നിഖിൽ തോമസിന്റെ എംകോം പ്രവേശന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും കോളേജ് മാനേജ്മെന്റ് മറച്ച് വെക്കുന്നതെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹാജരാക്കിയ രേഖയെല്ലാം ഒറിജിനൽ': നിഖിൽ തോമസിന് ക്ലീൻ ചിറ്റ് നൽകി പി.എം. ആർഷോ
Open in App
Home
Video
Impact Shorts
Web Stories