TRENDING:

SFI സംസ്ഥാന സെക്രട്ടറി ആർഷോ അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻഡിൽ

Last Updated:

ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: എസ്എഫ്ഐ (SFI) സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ പൊലീസ് അറസ്റ്റ് ചെയ്തു. 2018ൽ നിസാമുദ്ദീൻ എന്ന വിദ്യാർഥിയെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണറാണ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആർഷോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊച്ചി നോർത്ത് സ്റ്റേഷനിലെ കേസിൽ ആർഷോയുടെ ജാമ്യം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
advertisement

എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പി എം ആർഷോയെ പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആർഷോ പ്രതിയാണ്.

Also Read- Pinarayi Vijayan| കറുത്ത മാസ്കുകൾക്ക് തവനൂരിലും വിലക്ക്; പ്രതിഷേധങ്ങൾക്ക് നടുവിൽ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

advertisement

സമര കേസുകളിലും നിരവധി സംഘർഷങ്ങളിലും പ്രതിയായ പി എം ആർഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ഈ വർഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി അർഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും അർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാൽ പൊലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാർത്ഥി നേതാവ് പെരിന്തൽമണ്ണയിൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തതും സമ്മേളനം അവസാനിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടതും വാർത്തയായിരുന്നു.

advertisement

Also Read- Pinarayi Vijayan| 'ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ'; തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് ആർഷോക്കെതിരെ അന്ന് ഉയർന്നത്. എറണാകുളം ലോ കോളജിൽ റാഗിംഗ് പരാതിയിലും ആർഷോ പ്രതിയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
SFI സംസ്ഥാന സെക്രട്ടറി ആർഷോ അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻഡിൽ
Open in App
Home
Video
Impact Shorts
Web Stories