മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ല. പക്ഷെ പാസ്സായി എന്നാണ് ലിസ്റ്റിൽ പറയുന്നത്. മാർച്ചിലാണ് പരീക്ഷയുടെ റിസൾട്ട് പുറത്തുവന്നത്. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.
പി എം അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമ വാർത്ത ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. വിവരങ്ങൾ പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
advertisement
മഹാരാജസ് കോളജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയില്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് വന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 06, 2023 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാർക്ക് ഇല്ല പക്ഷേ പാസായി! SFI സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ