TRENDING:

മദ്യപാന വിഡിയോ പുറത്ത്; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ നീക്കി

Last Updated:

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സ‍ഞ്ജയ് സുരേഷിനും എതിരെയാണ് നടപടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മദ്യപാന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
advertisement

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സ‍ഞ്ജയ് സുരേഷിനും എതിരെയാണ് നടപടി. സഞ്ജയ് എസ്എഫ്ഐയുടെ വഞ്ചിയൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്.

സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ കൂടിപങ്കെടുത്ത എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ, മുതിർന്ന നേതാക്കളായ ഡി കെ മുരളി എംഎൽഎ, സി ജയൻബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജില്ലാ പ്രസിഡന്റിന്റെ ചുമതല മംഗലപുരത്ത് നിന്നുള്ള ജയകൃഷ്ണന് നൽകാൻ തീരുമാനമായി. മദ്യപാന വിഡിയോ എതിർ വിദ്യാർത്ഥി സംഘടനകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കോളേജ് യൂണിയൻ തിര‍ഞ്ഞെടുപ്പുകളിൽ ഇത് തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എസ്എഫ്ഐയുടെ കോളേജ് യൂണിയൻ കമ്മിറ്റികളിൽ നേതാക്കളുടെ മദ്യപാനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യപാന വിഡിയോ പുറത്ത്; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ നീക്കി
Open in App
Home
Video
Impact Shorts
Web Stories