also read: ' യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയത് പാട്ടുപാടിയതിന്'
അതേസമയം വ്യക്തിപരമായ വിഷയത്തെ തുടർന്നാണ് കുത്തിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് പറഞ്ഞു. എസ്എഫ്ഐയുടെ പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും
നാളെ അവർ എസ്എഫ്ഐയുടെ ഭാഗമായിട്ട് ഉണ്ടാകില്ലെന്നും സച്ചിൻ വ്യക്തമാക്കി. പൊലീസ് സംഭവത്തിൽ കർശന നടപടിയെടുക്കണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സച്ചിൻ ആവശ്യപ്പെട്ടു.
രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നമാണ് കുത്തിൽ കലാശിച്ചതെന്ന് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസും പറഞ്ഞു.
advertisement
also read: യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം; ഒരു വിദ്യാർഥിക്ക് കുത്തേറ്റു
അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ ചേർന്നാണ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. നസീമിനെ ഒന്നാം പ്രതിയാക്കി അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാളയത്ത് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം.
ഇന്നുച്ചയോടെയാണ് കോളജിൽ സംഘർഷമുണ്ടായത്. മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് മൂന്നാം വർഷ ബിഎ വിദ്യാർഥി അഖിലിനെ നസീമിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അഖിലിനെ കുത്തിയത്. അഖിൽ ആശുപത്രിയിൽ ചികിത്സയിലാണ്.