' യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയത് പാട്ടുപാടിയതിന്'

Last Updated:

മൂന്ന് ദിവസം മുമ്പ് ക്യാന്റീനിലിരുന്ന് പാട്ടുപാടിയതിന് എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങൾ അഖിൽ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരെ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയത് പാട്ടുപാടിയതിന്.  മൂന്നാം വർഷ ബിഎ വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. നിയാസ് എന്ന വിദ്യാർഥിയാണ് കുത്തിയത്.
മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങൾ അഖിലിനെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. അടിച്ചതിന് ശേഷമാണ് നിയാസ് അഖിലിനെ കുത്തിയതെന്ന് വിദ്യാർഥികള്‍ പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് ക്യാന്റീനിലിരുന്ന് പാട്ടുപാടിയതിന് എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങൾ അഖിൽ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് കോളജിൽ സംഘർഷം ഉണ്ടായത്.
സംഘർഷത്തിന് പിന്നാലെ വിദ്യാർഥികൾ എസ്എഫ്ഐ യൂണിറ്റിനെതിരെ രംഗത്തെത്തി. യൂണിറ്റ് പൂട്ടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയത് പാട്ടുപാടിയതിന്'
Next Article
advertisement
സൈബർ തട്ടിപ്പ് തടയാൻ  പുതിയ വിലാസവുമായി ബാങ്കുകൾ
സൈബർ തട്ടിപ്പ് തടയാൻ പുതിയ വിലാസവുമായി ബാങ്കുകൾ
  • രാജ്യത്തെ എല്ലാ ബാങ്കുകൾക്കും പുതിയ bank.in വെബ്സൈറ്റ് വിലാസം പ്രാബല്യത്തിലാക്കി സൈബർ തട്ടിപ്പ് തടയും.

  • പഴയ വെബ്സൈറ്റ് വിലാസം നൽകിയാലും ഓട്ടോമാറ്റിക്കായി പുതിയ bank.in വിലാസത്തിലേക്ക് തിരിച്ചുവിടും.

  • സൈബർ സുരക്ഷ ഉറപ്പാക്കാനും ഉപഭോക്തൃവിശ്വാസം വർധിപ്പിക്കാനുമുള്ള ആർ.ബി.ഐയുടെ പുതിയ നീക്കമാണിത്.

View All
advertisement