TRENDING:

തകർക്കാൻ പറ്റാത്ത വിശ്വാസം;എസ്എഫ്ഐക്ക് കണ്ണൂർ സർവകലാശാല യൂണിയനിൽ 24-ാം തവണയും വിജയം

Last Updated:

ചെയർപേഴ്സണായി കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ്‌ ക്യാമ്പസിലെ ടി.പി  അഖില തെരഞ്ഞെടുക്കപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിൽ തുടര്‍ച്ചയായ 24-ാം തവണയും എസ്എഫ്ഐക്ക് വിജയം. മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ജയിച്ചു. കെ.എസ്.യു, എബിവിപി, എംഎസ്എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് എസ്എഫ്ഐ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരിക്കല്‍ കൂടി തങ്ങളുടെ കരുത്ത് തെളിയിച്ചത്.
advertisement

ചെയർപേഴ്സണായി കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ്‌ ക്യാമ്പസിലെ ടി.പി  അഖില തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സ്ഥാനാർഥി ജെഫിൻ ഫ്രാൻസിസിനെ 35 വോട്ടിനാണ്‌  അഖില പരാജയപ്പെടുത്തിയത്‌.  അഖിലയ്‌ക്ക്‌ 70 വോട്ട്‌ ലഭിച്ചപ്പോൾ ജെഫിൻ ഫ്രാൻസിസിന് നേർപകുതി വോട്ട്‌ മാത്രമാണ് ലഭിച്ചത്.  ജനറൽ സെക്രട്ടറിയായി ടി പ്രതീക്‌ 32 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു‌.  പ്രതീകിന്‌ 70 വോട്ട്‌ കിട്ടിയപ്പോൾ എംഎസ്‌എഫ്‌ സ്ഥാനാർഥി വി മുഹമ്മദിന്‌ 38 വോട്ട്‌ മാത്രമാണ്‌ നേടാനായത്.

വ്യാജ ഡിഗ്രി വിവാദം; നിഖിൽ തോമസിനെ എസ്.എഫ്.ഐ പുറത്താക്കി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വൈസ്‌ ചെയർപേഴ്‌സണായി കൂത്തുപറമ്പ്‌ എംഇഎസ്‌ കോളേജിലെ  മുഹമ്മദ് ഫവാസ്,  ലേഡി വൈസ് ചെയർപേഴ്സണായി പയ്യന്നൂർ കോളേജിലെ അനന്യ ആർ ചന്ദ്രൻ,  ജോയിൻ സെക്രട്ടറിയായി   മുന്നാട് പീപ്പിൾസ് കോളേജിലെ കെ പി സൂര്യജിത്ത്‌, കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവിലേക്ക്‌ ചൊക്ലി ഗവ. കോളേജിലെ കെ വി അൻഷിക, കാസർകോട്‌ ജില്ലാ എക്സിക്യൂട്ടീവിലേക്ക്‌  കാഞ്ഞങ്ങാട്  നെഹ്റു കോളേജിലെ കെ പ്രജിന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വയനാട്‌ ജില്ലാ എക്‌സിക്യൂട്ടീവ്‌ സ്ഥാനത്തേക്ക്‌ മാനന്തവാടി ഗവ. കോളേജിലെ പി എസ്‌ സെബാസ്‌റ്റ്യൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തകർക്കാൻ പറ്റാത്ത വിശ്വാസം;എസ്എഫ്ഐക്ക് കണ്ണൂർ സർവകലാശാല യൂണിയനിൽ 24-ാം തവണയും വിജയം
Open in App
Home
Video
Impact Shorts
Web Stories