ശാസ്ത്രീയ തെളിവുകൾ മാത്രം മുൻനിർത്തി പോലീസ് സമർപ്പിച്ച കുറ്റപത്രം ആയിരുന്നു ഷാബാ ഷെരീഫ് വധത്തിലേത്. മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ പിൻബലവും ഈ കേസിന് ഉണ്ടായിരുന്നില്ല.
മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെതിരെ മനഃപ്പൂർവ്വം ഇല്ലാത്ത നരഹത്യ, ഗൂഢാലോചന, തടവിൽ വയ്ക്കുക , തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയിരുന്നു. ഇതു പ്രകാരം 13 വർഷവും 9 മാസവും ആണ് ഷൈബിൻ അഷറഫ് തടവ ശിക്ഷ അനുഭവിക്കേണ്ടത്. രണ്ടാംപ്രതി ശിഹാബുദ്ദീൻ എതിരെ ഗൂഢാലോചന തട്ടിക്കൊണ്ടു പോകൽ, തടവിൽ വയ്ക്കുക, തെളിവ് നശിപ്പിക്കുക എന്നീ കുറ്റങ്ങൾക്ക് ഉള്ള ശിക്ഷയായി എട്ടുവർഷം 9 മാസം തടവാണ് വിധിച്ചത്. ആറാം പ്രതി നിഷാദത്തിനെതിരെ ഗൂഢാലോചന, തടവിൽ വെക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് അഞ്ചുവർഷവും 9 മാസവും ശിക്ഷ വിധിച്ചു. ഓരോ കുറ്റങ്ങൾക്കുമുള്ള തടവ് വെവ്വേറെ തന്നെ അനുഭവിക്കണമെന്നും കോടതി അറിയിച്ചു.
advertisement
മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താനാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 1ന് മൈസൂരുവിലെ വീട്ടിൽ നിന്നാണ് ഷാബാ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയത്. മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ താമസിപ്പിച്ച ഷാബാ ഷെരീഫിനെ 2020 ഒക്ടോബർ 8ന് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കുകയായിരുന്നു. കേസിൽ 80 സാക്ഷികളെയാണ് വിസ്തരിച്ചത്.
തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോൺട്രിയോ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതാണ് കേസിന് ഏറെ ബലമായത്. കേസിൽ മാപ്പുസാക്ഷിയായ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായിച്ചു.