TRENDING:

തിരുവനന്തപുരം ഇരട്ടക്കൊലപാതകം; 'യൂത്ത് കോൺഗ്രസിന് ബന്ധമില്ല; സ്വന്തം ശീലംവച്ച് മറ്റുള്ളവരെ അളക്കരുത്': ഷാഫി പറമ്പിൽ

Last Updated:

മരിച്ചവരിൽ ഒരാൾ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന റിപ്പോർട്ടുകളുണ്ടെന്നും ഷാഫി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവവുമായി യൂത്ത് കോൺഗ്രസിന് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. കൊലപാതകത്തെ ന്യായീകരിക്കുന്നവരുടെ കൂട്ടത്തിൽ യൂത്ത് കോൺഗ്രസില്ല. ക്വട്ടേഷൻ കൊടുത്തിട്ട് വന്നിരിക്കുന്നവരല്ല യൂത്ത് കോൺഗ്രസുകാരെന്നും ഷാഫി പറഞ്ഞു. സംഭവത്തെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിച്ചാലും പ്രശ്നമില്ല. സത്യം പുറത്തു വരട്ടെയെന്നും ഷാഫി പ്രതികരിച്ചു.
advertisement

ഇന്ന് മരിച്ചവരിൽ ഒരാൾ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന റിപ്പോർട്ടുകളുണ്ട്. സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം വെഞ്ഞാറമൂട്ടിലേത് രാഷ്ട്രീയ കൊലപാതകമാണെയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദീന്‍ വ്യക്തമാക്കി. എല്ലാ സാധ്യതകളും അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ നേരത്തെയറിയാം. അന്വേഷണത്തിനായി പ്രത്യേക  സംഘം രൂപീകരിച്ചിട്ടുണ്ട്. സംഘത്തെ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഏകോപിപ്പിക്കുമെന്നും ഡി.ഐ.ജി വ്യക്തമാക്കി.

advertisement

എന്നാൽ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണവുമായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിട്ടുണ്ട്.

സംഭവവുമായി കോൺഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോൺഗ്രസിനെതിരെ അപവാദം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസ് ഗുണ്ടകളെ പോറ്റുന്ന രാഷ്ട്രീയ പാർട്ടിയല്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ട സമയത്ത് വിഷയം വഴി തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. കോൺഗ്രസിനെ അപമാനിക്കാനുള്ള ശ്രമമാണിത്. നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം ഇരട്ടക്കൊലപാതകം; 'യൂത്ത് കോൺഗ്രസിന് ബന്ധമില്ല; സ്വന്തം ശീലംവച്ച് മറ്റുള്ളവരെ അളക്കരുത്': ഷാഫി പറമ്പിൽ
Open in App
Home
Video
Impact Shorts
Web Stories