തിരുവനന്തപുരം ഇരട്ടക്കൊലപാതകം: 'ആഭ്യന്തര വകുപ്പിൻ്റെ വീഴ്ച; പൊലീസിന് താൽപര്യം അഴിമതിക്കാരെ സംരക്ഷിക്കൽ': കെ സുരേന്ദ്രൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രാഷ്ട്രീയ കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേന്ദ്രൻ
കോഴിക്കോട്: തിരുവനന്തപുരത്തെ ഇരട്ടക്കൊലപാതകത്തിനു കാരണം ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്രമസമാധാന പാലനത്തേക്കാൾ പൊലീസിന് താൽപര്യം അഴിമതിക്കാരെ സംരക്ഷിക്കലാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ
യുവമോർച്ച സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് സമാധാനകാംക്ഷികളല്ല. . സ്വർണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ ശുചീകരണം ഇനിയുമുണ്ടാവും. കള്ളക്കടത്ത് നടന്നത് കസ്റ്റംസിൻ്റയും അറിവോടെയാണ്. ഒരാൾക്കെതിരെയുള്ള മൊഴിമാത്രം പുറത്തുവന്നത് ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം വെഞ്ഞാറമൂട്ടിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവവുമായി കോൺഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോൺഗ്രസിനെതിരെ അപവാദം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസ് ഗുണ്ടകളെ പോറ്റുന്ന രാഷ്ട്രീയ പാർട്ടിയല്ല. സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ട സമയത്ത് വിഷയം വഴി തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. കോൺഗ്രസിനെ അപമാനിക്കാനുള്ള ശ്രമമാണിത്. നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2020 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം ഇരട്ടക്കൊലപാതകം: 'ആഭ്യന്തര വകുപ്പിൻ്റെ വീഴ്ച; പൊലീസിന് താൽപര്യം അഴിമതിക്കാരെ സംരക്ഷിക്കൽ': കെ സുരേന്ദ്രൻ