TRENDING:

'പ്രസം​ഗിക്കാൻ വിളിക്കാത്തതിൽ ഷാഫിക്ക് പ്രയാസം തോന്നി; പ്രകോപിതനാവാൻ പാടില്ലായിരുന്നു'; കുറ്റ്യാടി സംഭവത്തിൽ മുല്ലപ്പള്ളി

Last Updated:

'ഷാഫി പറമ്പിൽ പ്രകോപിതനാവാൻ പാടില്ലായിരുന്നു. പ്രസംഗത്തിന് ക്ഷണിക്കാത്തതിൽ ഷാഫിക്ക് പ്രയാസം തോന്നി . അതുകൊണ്ടായിരിക്കാം പ്രകോപിതനായത്. പെട്ടെന്ന് തന്നെ ശാന്തനാവുകയും ചെയ്തു'

advertisement
കോഴിക്കോട്: കുറ്റ്യാടിയിൽ കോൺഗ്രസ് പുതുയു​ഗ യാത്രക്കിടെ വേദിയിൽ ഉണ്ടായ ഉന്തിലും തള്ളിലും പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ഷാഫി പറമ്പിലിന് അവധാനത കുറവുണ്ടായെന്നും പ്രസം​ഗിക്കാൻ ക്ഷണിക്കാത്തതിൽ ഷാഫിക്ക് നീരസമുണ്ടായെന്നും മുല്ലപ്പള്ളി പറഞ്ഞു.
കുറ്റ്യാടിയിലെ സ്വീകരണവേദി
കുറ്റ്യാടിയിലെ സ്വീകരണവേദി
advertisement

ഷാഫി പറമ്പിൽ പ്രകോപിതനാവാൻ പാടില്ലായിരുന്നു. പ്രസംഗത്തിന് ക്ഷണിക്കാത്തതിൽ ഷാഫിക്ക് പ്രയാസം തോന്നി . അതുകൊണ്ടായിരിക്കാം പ്രകോപിതനായത്. പെട്ടെന്ന് തന്നെ ശാന്തനാവുകയും ചെയ്തു. മുൻപിൽ മാധ്യമങ്ങൾ ഉണ്ടായിരുന്നത് ഷാഫി മറന്നു. വേദിയിൽ നിയന്ത്രണം ആവശ്യമായിരുന്നു. അത് വീഴ്ചയായി കാണുന്നു. ഉന്തും തള്ളും ഒഴിവാക്കേണ്ടിയിരുന്നു. താൻ സ്റ്റേജിൽ വീണു പോയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വേദിയിലുണ്ടായിരുന്ന സോഫയിൽ ഇരിക്കുകയായിരുന്നു. വീണുപോയെന്ന് പ്രചാരണം അനവസരത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതും വായിക്കുക: കുറ്റ്യാടി പുതുയുഗയാത്രാ വേദിയിലുണ്ടായത് 'സ്നേഹത്തള്ളൽ'; കോഴിക്കോട് ഡിസിസി പ്രസിഡന്റ്

advertisement

ഷാഫിയുടെ മണ്ഡലത്തിലുൾപ്പെട്ടതാണ് കുറ്റ്യാടി. അവിടെ സംസാരിക്കാൻ അദ്ദേഹത്തിന് ആ​ഗ്രഹമുണ്ടായിരുന്നു. എന്റെ വലതു വശത്തായിരുന്നു ഷാഫി ഇരുന്നത്. ഇത്രയും വലിയ ക്രൗഡ് ഇവിടെ വന്നിട്ടുണ്ട്. അതിൽ 80 ശതമാനവും നമുക്ക് വോട്ട് ചെയ്തവരായിരിക്കും. അവരെയൊന്ന് അഭിസംബോധന ചെയ്യാൻ എനിക്കാ​ഗ്രഹമുണ്ടെന്ന് ഷാഫി പറഞ്ഞു.

രണ്ടാമത്തെയാൾ പ്രസം​ഗിച്ച് കഴിഞ്ഞപ്പോഴും ഷാഫിയെ സംസാരിക്കാൻ വിളിച്ചില്ല. അപ്പോൾ അദ്ദേഹത്തിന്റെ അസ്വാസ്ഥ്യം മുഖത്ത് എഴുതിവെച്ചിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. അത് കഴിഞ്ഞ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു. സ്വാഭാവികമായി ഒരാൾക്കുണ്ടാകുന്ന അസ്വാരസ്യമെന്നതിലുപരി മറ്റ് വ്യഖ്യാനങ്ങൾ അതിന് കൊടുക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. ചെറിയൊരു അവധാനത കുറവുണ്ടായെന്ന് ഷാഫിയോട് തന്നെ പറഞ്ഞു. പെട്ടെന്ന് പറ്റിയോതയാണെന്നും ഷാഫി പ്രതീക്ഷയുള്ള നേതാവാണെന്നും നല്ല കുട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Senior Congress leader Mullappally Ramachandran has addressed the recent chaotic scenes during the party's 'Puthuyuga Yatra' in Kuttiady, Kozhikode. The event made headlines after a push-and-shove broke out on stage involving supporters and leaders. Mullappally noted that MP Shafi Parambil showed a lack of maturity and restraint. He suggested that Shafi became agitated because he was not invited to speak on stage, causing visible resentment.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രസം​ഗിക്കാൻ വിളിക്കാത്തതിൽ ഷാഫിക്ക് പ്രയാസം തോന്നി; പ്രകോപിതനാവാൻ പാടില്ലായിരുന്നു'; കുറ്റ്യാടി സംഭവത്തിൽ മുല്ലപ്പള്ളി
Open in App
Home
Video
Impact Shorts
Web Stories