TRENDING:

'മോശമായി ചിത്രീകരിക്കുന്നതിനെ ചങ്കൂറ്റത്തോടെ നേരിടണം; കരയാനാണെങ്കിൽ ഞാനൊക്കെ എത്ര കരയണം' ഷാഹിദ കമാൽ

Last Updated:

വനിതാ മാധ്യമപ്രവർത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: സ്ത്രീകളെ അശ്ലീലമായി കമന്റ് ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും എന്നാൽ കരഞ്ഞു പരാതി പറയാനാണെങ്കിൽ താനൊക്കെ എത്ര കരയണമെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ആയിരുന്നു ഷാഹിദ കമാൽ ഇങ്ങനെ പറഞ്ഞത്. ഫേസ്ബുക്കിലാണ് ഷാഹിദ കമാൽ പ്രതികരണവുമായി രംഗത്തെത്തിയത്.
advertisement

ഷാഹിദ കമാലിനന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'സ്ത്രീകളെ അശ്ലീലമായി കമന്റ് ചെയ്യുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. അത് ഏത് സ്ത്രീകളെപ്പറ്റി ആയാലും. മന്ത്രിമാരായ ശ്രീമതി കെ.കെ.ഷൈലജ ടീച്ചറേയും ശ്രീമതി .ജെ. മേഴ്സികുട്ടിയമ്മയേയും പോലെ സർവ്വാദരണീയരായ വനിതകളെ എത്ര മോശമായി ചിത്രീകരിച്ചു. പക്ഷേ, അവർ അതിനെയൊക്കെ എത്ര ചങ്കൂറ്റത്തോടെയാണ് നേരിട്ടത്. അതാണ് സ്ത്രീകൾ ചെയ്യേണ്ടത്. കരഞ്ഞു പരാതി പറയാനാണങ്കിൽ ഞാനൊക്കെ എത്ര കരയണം.

advertisement

പിന്നെ നിയമപരമായി നേരിടുകയാണ് വേണ്ടത്.'

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വനിതാ മാധ്യമപ്രവർത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മോശമായി ചിത്രീകരിക്കുന്നതിനെ ചങ്കൂറ്റത്തോടെ നേരിടണം; കരയാനാണെങ്കിൽ ഞാനൊക്കെ എത്ര കരയണം' ഷാഹിദ കമാൽ
Open in App
Home
Video
Impact Shorts
Web Stories