TRENDING:

ബുള്ളറ്റില്‍ കുതിച്ച വിജയം; ഒളവണ്ണയിൽ ബുള്ളറ്റില്‍ വോട്ടഭ്യര്‍ത്ഥന നടത്തി വൈറലായ വിദ്യാർഥിനിക്ക് മിന്നും ജയം

Last Updated:

എല്ലാ വീടുകളിലും ബുള്ളറ്റില്‍ എത്തി വോട്ടുതേടിയാണ് ശാരുതി ശ്രദ്ധ നേടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: നിരവധി സ്ഥാനാർഥികൾ വ്യത്യസ്തശൈലിയിലെ വോട്ടുപിടുത്തം കൊണ്ട് വൈറലായിരുന്നു. ആ കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായ സ്ഥാനാർഥിയായിരുന്നു ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്നിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ശാരുതി.
advertisement

എല്ലാ വീടുകളിലും ബുള്ളറ്റില്‍ എത്തി വോട്ടുതേടിയാണ് ശാരുതി ശ്രദ്ധ നേടിയത്. 961 വോട്ടുകൾ നേടിയാണ് വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ശാരുതി വിജയക്കൊടി പാറിച്ചത്.

Also Read Kerala Local Body Election 2020 Result| വോട്ടെണ്ണലിന്‍റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്‍ഥിക്ക് ജയം

യുവാക്കളെ വച്ച്‌ തദ്ദേശ സ്ഥാപനങ്ങള്‍ പിടിക്കാനിറങ്ങിയ എല്‍ഡിഎഫിന്റെ പുതുമുഖ മുഖങ്ങളില്‍ ഒന്നായിരുന്നു ശാരുതിയും. കോവിഡ് കാലത്തു പ്രളയകാലത്തും വാര്‍ഡില്‍ സജീവമായി എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ ഈ എല്‍എല്‍ബി വിദ്യാര്‍ഥിനി നാട്ടിലെ റേഷന്‍ കട നടത്തുന്നയാള്‍ക്ക് കോവിഡ് വന്നപ്പോള്‍ ഏറ്റെടുത്ത് നടത്തിയതും ശ്രദ്ധ നേടിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബുള്ളറ്റില്‍ കുതിച്ച വിജയം; ഒളവണ്ണയിൽ ബുള്ളറ്റില്‍ വോട്ടഭ്യര്‍ത്ഥന നടത്തി വൈറലായ വിദ്യാർഥിനിക്ക് മിന്നും ജയം
Open in App
Home
Video
Impact Shorts
Web Stories