മലപ്പുറം: വോട്ടെണ്ണല്‍ ദിവസത്തിന്റെ തലേദിവസം മരിച്ച മലപ്പുറത്തെ സ്ഥാനാര്‍ഥിക്ക് മികച്ച ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് സഹീറ ബാനു ജയിച്ചത്. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര് സ്ഥാനാര്‍ഥി.
തലക്കാട് പഞ്ചായത്ത് 15-ാം വാർഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവുമായ സഹീറ ബാനു ആണ് വോട്ടെണ്ണലിന്റെ തലേദിവസമായ ഇന്നലെ മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Also Read
ജനവിധി അറിയാന്‍ കാത്തു നിന്നില്ല; LDF സ്ഥാനാര്‍ഥി വാഹനാപകടത്തിൽ മരിച്ചുകഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് സഹീറ ബാനുവിന് പരിക്കേല്‍ക്കുന്നത്. അപകടത്തിനു മുമ്പുവരെ സജീവമായി പ്രചരണത്തിലുണ്ടായിരുന്ന സഹീറ ബാനു ചികിത്സയിലായിരുന്നു.
സഹോദരന്റെ മകനുമൊത്ത് ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. തൈവളപ്പില്‍ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന് ഷഫ്നീദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.