TRENDING:

Oommen Chandy | മരണം വെളിച്ചത്തെ കെടുത്തുന്നില്ല; ടാഗോറിന്റെ വരികൾ നിരത്തി ഉമ്മൻ ചാണ്ടിക്ക് തരൂരിന്റെ അന്ത്യാഞ്ജലി

Last Updated:

ഉമ്മൻ ചാണ്ടിയുമായി പങ്കിട്ട അടുപ്പത്തിന്റെ നേർക്കാഴ്ചയാണ് തരൂർ കുറിച്ച ഈ വാക്കുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മരണത്തിന്റെ ആഴത്തിലുള്ള അർഥം തേടിയിറങ്ങിയ കവിയായിരുന്നു രബീന്ദ്രനാഥ് ടാഗോർ. തന്റെ കഥകളിലും കവിതകളിലും മരണം എന്ന വിഷയം പലപ്പോഴായി പ്രതിപാദിക്കപ്പെട്ടു. സ്വന്തം മകളുടെയും ഭാര്യയുടെയും മരണം നേരിൽക്കണേണ്ടി വന്ന കവി. മറ്റാരുടെ വാക്കുകളോ വരികളോ ആവും ഈ വേളയിൽ ഇത്രയേറെ അനുയോജ്യമാവുക എന്ന കാര്യത്തിൽ സംശയം ഏതും വേണ്ട. ചാണ്ടിയുടെ (Oommen Chandy) വിയോഗത്തെ രേഖപ്പെടുത്താൻ ശശി തരൂർ (Shashi Tharoor) തിരഞ്ഞെടുത്തത് ടാഗോറിന്റെ വരികൾ മാത്രം.
ഉമ്മൻ ചാണ്ടിയും ശശി തരൂരും
ഉമ്മൻ ചാണ്ടിയും ശശി തരൂരും
advertisement

‘മരണം വെളിച്ചത്തെ കെടുത്തുന്നില്ല, പ്രഭാതം വരുവാനായി അത് വിളക്ക് അണയ്ക്കുക മാത്രമാണ്, ഈ വരികളാണ് തരൂർ തന്റെ ട്വിറ്റർ പോസ്റ്റിൽ കുറിച്ചത്. ഒപ്പം ചാണ്ടിയും തരൂരും ചേർന്ന് നിൽക്കുന്ന രണ്ടു ചിത്രങ്ങളും.

ജർമ്മനിയിൽ ചാണ്ടിക്ക് ചികിത്സ തേടാൻ മുൻകൈ എടുത്തത് തരൂരാണ്. ചാണ്ടിയും തരൂരിലെ നേതൃപാടവം കണ്ടെത്തിയിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകളിലേക്ക്:

‘തരൂർ പാർട്ടിയുടെ മുതൽക്കൂട്ടാണ്, അദ്ദേഹത്തെ അവഗണിക്കാൻ ആർക്കും കഴിയില്ല. മുതിർന്ന നേതാവായ അദ്ദേഹം പാർട്ടി കേഡർമാർക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, വളരെയധികം സ്വാധീനം ചെലുത്തുന്നു. ഇവിടെ രാഷ്ട്രീയത്തിൽ വന്നപ്പോൾ പാർട്ടി അദ്ദേഹത്തിന് ഒരു പ്രധാന സീറ്റ് നൽകി, അത് മൂന്ന് തവണ നിലനിർത്തി. സംസ്ഥാന രാഷ്ട്രീയത്തിലും അദ്ദേഹത്തിന് സജീവമായ പങ്ക് വഹിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. ചില നേതാക്കൾ അദ്ദേഹത്തിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഞാൻ കേട്ടു, അത് നല്ലതല്ല. അത്തരം തെറ്റിദ്ധാരണകൾ ഒരിക്കലും ആവർത്തിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി തരൂരിനെക്കുറിച്ച് പറയുകയുണ്ടായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Shashi Tharoor chooses the lines of Rabindranath Tagore to bid adieu to Oommen Chandy. “Death is not extinguishing the light; it is only putting out the lamp because the dawn has come.” ~ Gurudev Rabindranath Tagore, he tweeted alongside two photographs of him with Chandy

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Oommen Chandy | മരണം വെളിച്ചത്തെ കെടുത്തുന്നില്ല; ടാഗോറിന്റെ വരികൾ നിരത്തി ഉമ്മൻ ചാണ്ടിക്ക് തരൂരിന്റെ അന്ത്യാഞ്ജലി
Open in App
Home
Video
Impact Shorts
Web Stories