TRENDING:

ശശി തരൂർ പങ്കെടുക്കാനിരുന്ന കോഴിക്കോട് യൂത്ത് കോൺഗ്രസിന്റെ സെമിനാർ മാറ്റി; അപ്രഖ്യാപിത വിലക്ക് എന്ന് സൂചന

Last Updated:

സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു കോഴിക്കോട് സെമിനാർ സംഘടിപ്പിച്ചിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ശശി തരൂർ പങ്കെടുക്കാനിരുന്ന കോഴിക്കോട് യൂത്ത് കോൺഗ്രസിന്റെ സെമിനാർ മാറ്റി. കണ്ണൂരിൽ ഡി സി സി സംഘടിപ്പിക്കുന്ന പരിപാടിക്കും വിലക്കുണ്ട്. കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള സമ്മർദമാണ് പരിപാടി മാറ്റാൻ കാരണമെന്നാണ് സൂചന. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു കോഴിക്കോട് സെമിനാർ സംഘടിപ്പിച്ചിരുന്നത്. സെമിനാര്‍ സമാന്തരപരിപാടികൾ സംഘടിപ്പിക്കുമെന്ന് തരൂർ അനുകൂലികൾ അറിയിച്ചു.
advertisement

അതേസമയം തന്റെ പരിപാടിക്ക് വിലക്കില്ലെന്ന് ശശി തരൂർ പ്രതികരിച്ചു. യൂത്ത് കോൺഗ്രസിന് പകരം മറ്റ് സംഘാടകരുണ്ട്. സെമിനാറിൽ നിന്നുള്ള യൂത്ത് കോൺഗ്രസിന്റെ പിൻമാറ്റത്തെപ്പറ്റി അവരോട് തന്നെ ചോദിക്കണം. പാർട്ടിയിൽ ശത്രുക്കളില്ല.. തനിക്കാരെയും ഭയമില്ലെന്നും തന്നെ ആരും ഭയക്കേണ്ടതില്ലെന്നും തരൂർ വ്യക്തമാക്കി.

Also Read- സിൽവർ ലൈൻ: സിപിഎം പിന്നോട്ടില്ലെന്ന് എം.വി.ഗോവിന്ദൻ; ' 50 വർഷത്തിനപ്പുറമുളള കേരളത്തിന്റെ വളർച്ച ഉറപ്പാക്കുന്ന പദ്ധതി'

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് ഒഴിവായത് സാങ്കേതികമെന്ന് എം.കെ.രാഘവൻ എംപി പ്രതികരിച്ചു. കണ്ണൂരിൽ ശശി തരൂരിനെ പങ്കെടുപ്പിച്ച് സെമിനാർ നടത്താൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് ഡിസി സി അധ്യക്ഷൻ മാർട്ടിൻ ജോർജും പ്രതികരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശശി തരൂർ പങ്കെടുക്കാനിരുന്ന കോഴിക്കോട് യൂത്ത് കോൺഗ്രസിന്റെ സെമിനാർ മാറ്റി; അപ്രഖ്യാപിത വിലക്ക് എന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories