സിൽവർ ലൈൻ: സിപിഎം പിന്നോട്ടില്ലെന്ന് എം.വി.ഗോവിന്ദൻ; ' 50 വർഷത്തിനപ്പുറമുളള കേരളത്തിന്റെ വളർച്ച ഉറപ്പാക്കുന്ന പദ്ധതി'

Last Updated:

കേന്ദ്രാനുമതി കിട്ടിയാൽ പദ്ധതി നടപ്പാക്കും

തിരുവനനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രാനുമതി കിട്ടിയാൽ പദ്ധതി നടപ്പാക്കും. അമ്പതു വർഷം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അതിൽ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നം കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സിൽവർലൈൻ പദ്ധതി പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. പദ്ധതിക്കായി സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കുമെന്നുമായിരുന്നു വാർത്തതകൾ. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് പഠനത്തിനായി നിയോഗിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിൽവർ ലൈൻ: സിപിഎം പിന്നോട്ടില്ലെന്ന് എം.വി.ഗോവിന്ദൻ; ' 50 വർഷത്തിനപ്പുറമുളള കേരളത്തിന്റെ വളർച്ച ഉറപ്പാക്കുന്ന പദ്ധതി'
Next Article
advertisement
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
  • കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തന്ത്രപരമായ നീക്കമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

  • പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളത്തിന് 1476.13 കോടി രൂപയുടെ ഫണ്ട് ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

  • കേരളം പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് എതിരായി നിലകൊള്ളുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

View All
advertisement