ബസിൽ വെച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ഷിംജിതയുടെ ആരോപണത്തെ പൂർണ്ണമായും തള്ളുന്ന വിവരങ്ങളാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബസിൽ വെച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായതായി പോലീസ് പറയുന്നു. ഇരുവരും സാധാരണ നിലയിലാണ് ബസിൽ നിന്നും ഇറങ്ങിപ്പോയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ദീപക്കിനെ ഉൾപ്പെടുത്തി ഏഴോളം വീഡിയോകളാണ് ഷിംജിത തന്റെ മൊബൈലിൽ ചിത്രീകരിച്ചത്. ഇവ പിന്നീട് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
ദീപക്കിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ സോഷ്യൽ മീഡിയയെ വളരെ ഗൗരവത്തോടെ കാണുന്ന ഈ കാലഘട്ടത്തിൽ, വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി.
