പാർട്ടിയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് അതൃപ്തിയുണ്ടെങ്കിലും പൊതുരംഗത്ത് തുടരുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പൊതുസമൂഹത്തിനു മുന്നിൽ ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ പ്രവർത്തക എന്ന നിലയിൽ ഒരു വിഴുപ്പലക്കലിനു ഇല്ലെന്നും അവർ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സംസ്ഥാനത്ത് പാർട്ടിയുടെ വിവിധ തലങ്ങളിൽപ്പെട്ട ആളുകളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ സമ്മതിച്ചു. പാർട്ടി മുൻ അധ്യക്ഷൻമാരോടൊപ്പം ഇപ്പോഴത്തെ അധ്യക്ഷനും ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അത്തരം പ്രശ്നങ്ങളുള്ള സ്ഥലങ്ങളിൽ ഇടപെട്ട് ആവശ്യമായ നടപടികൾ കൈക്കൊണ്ട് മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
advertisement
നിയമമന്ത്രിയും മുഖ്യമന്ത്രിയും ഒരുമിച്ചുചേർന്നാണ് വാളയാർ പെൺകുട്ടികളുടെ മരണം സംബന്ധിച്ച കേസ് അട്ടിമറിച്ചതെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. പെൺകുട്ടികളുടേത് ആത്മഹത്യയല്ല, കൊലപാതകമാണ്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന് ഒരു അമ്മ എന്ന നിലയിൽ ആ കുട്ടികളുടെ അമ്മയോടൊപ്പം ചേർന്നുനിന്ന് ആവശ്യപ്പെടുന്നതായും ശോഭ സുരേന്ദ്രൻ പറഞ്ഞു.