'കാവി കണ്ടാൽ കലിക്കണം തള്ളിയിട്ടടിക്കണം': യോഗി ആദിത്യനാഥിനെ വേട്ടയാടുന്നത് ഈ ഇടതുപക്ഷബോധമെന്ന് ശോഭ സുരേന്ദ്രൻ

Last Updated:

ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ് എന്ന് വാചകകസർത്ത് നടത്തുന്ന മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണെന്നും തലയിൽ മുണ്ടിട്ട് രാജ്യദ്രോഹക്കേസിൽ കേന്ദ്ര ഏജൻസിക്ക് മുൻപിൽ പോയി ഇരിക്കേണ്ടി വന്നെങ്കിൽ, ആൾ സുൽത്താനാണെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു.

പാലക്കാട്: കോൺഗ്രസിനെയും ഇടതുപക്ഷത്തെയും പേടിപ്പിക്കുന്നത് യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയുടെ മേൽ വിലാസമോ, ഭരണനിപുണതയോ ഒന്നുമല്ലെന്നും 'കാവി കണ്ടാൽ കലിക്കണം തള്ളിയിട്ടടിക്കണം' എന്ന ഇടതുപക്ഷ പൊതുബോധമാണെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.
നിങ്ങളുടെ മുതല കണ്ണീരുകൾക്ക് പിന്നിൽ ഒരു സന്യാസിയോടും അയാളുടെ കാവിവസ്ത്രത്തോടുമുള്ള പകയല്ലെങ്കിൽ, വാളയാറിലെ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് സ്റ്റേഷനിൽ നിങ്ങൾ കയറി ഇറങ്ങുമായിരുന്നില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ.ടി ജലീലിനെയും പരിഹസിച്ച് കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
You may also like:ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് [NEWS]ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്:മുഖ്യമന്ത്രി [NEWS] കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം [NEWS]
എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയുമൊക്കെ വീട്ടുവാതിൽക്കൽ കയറിയിറങ്ങുകയാണ്. ആ സമയത്തും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ് എന്ന് വാചകകസർത്ത് നടത്തുന്ന മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണെന്നും തലയിൽ മുണ്ടിട്ട് രാജ്യദ്രോഹക്കേസിൽ കേന്ദ്ര ഏജൻസിക്ക് മുൻപിൽ പോയി ഇരിക്കേണ്ടി വന്നെങ്കിൽ, ആൾ സുൽത്താനാണെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു.
advertisement
ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,
'മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയുമൊക്കെ വീട്ടുവാതിൽക്കൽ എൻ ഐ എയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, സി ബി ഐയും കയറിയിറങ്ങുമ്പോൾ, ഏതന്വേഷണത്തെയും നേരിടാൻ തയാറാണ് എന്ന് വാചകക്കസർത്ത് നടത്തുന്ന മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്. പറഞ്ഞ് നാവെടുക്കുന്നതിന് മുന്നേ സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് തലയിൽ മുണ്ടിട്ട് രാജ്യദ്രോഹക്കേസിൽ കേന്ദ്ര ഏജൻസിക്ക് മുൻപിൽ പോയി ഇരിക്കേണ്ടി വന്നെങ്കിൽ, ആൾ സുൽത്താനാണ്.
പക്ഷെ, സ്വന്തം സംസ്ഥാനത്ത് നടന്ന ഒരു ദാരുണമായ സംഭവത്തിൽ കോടതി നേരിട്ട് നടത്തുന്ന എല്ലാ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും, കേസ് സി ബി ഐ അന്വേഷിക്കണമെന്നും പറയുന്ന സാത്വികനായ ഒരു മുഖ്യമന്ത്രി മോശക്കാരനാണ്. കൊള്ളാം ! ഗംഭീരമായിട്ടുണ്ട്..
advertisement
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയുമൊക്കെ വീട്ടുവാതിൽക്കൽ എൻ ഐ എയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, സി...
സത്യത്തിൽ യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയുടെ മേൽ വിലാസമോ, ഭരണനിപുണതയോ ഒന്നുമല്ല കോൺഗ്രസിനെയും ഇടതുപക്ഷത്തേയും പേടിപ്പിക്കുന്നത്. പിന്നെയോ, കാവി കണ്ടാൽ കലിക്കണം തള്ളിയിട്ടടിക്കണം എന്ന ഇടതുപക്ഷ പൊതുബോധമാണ് യോഗി ആദിത്യനാഥിനെ വേട്ടയാടാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ മുതലകണ്ണീരുകൾക്ക് പിന്നിൽ ഒരു സന്യാസിയോടും, അയാളുടെ കാവിവസ്ത്രത്തോടുമുള്ള പകയല്ലെങ്കിൽ, വാളയാറിലെ പ്രതികളെ സംരക്ഷിക്കാൻ പോലീസ് സ്റ്റേഷനിൽ നിങ്ങൾ കയറി ഇറങ്ങുമായിരുന്നില്ലല്ലോ?'
advertisement
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ശോഭ സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാവി കണ്ടാൽ കലിക്കണം തള്ളിയിട്ടടിക്കണം': യോഗി ആദിത്യനാഥിനെ വേട്ടയാടുന്നത് ഈ ഇടതുപക്ഷബോധമെന്ന് ശോഭ സുരേന്ദ്രൻ
Next Article
advertisement
നിലമ്പൂർ പാട്ടുത്സവിൽ 'മലബാർ സുൽത്താനായി' വാരിയംകുന്നൻ; പ്രതിഷേധവുമായി ബിജെപി
നിലമ്പൂർ പാട്ടുത്സവിൽ 'മലബാർ സുൽത്താനായി' വാരിയംകുന്നൻ; പ്രതിഷേധവുമായി ബിജെപി
  • നിലമ്പൂർ പാട്ടുത്സവിൽ വാരിയംകുന്നനെ മലബാർ സുൽത്താനായി അവതരിപ്പിച്ച ഗാനത്തിനെതിരെ പ്രതിഷേധം.

  • 1921 മലബാർ കലാപം അനുഭവിച്ചിടമായ നിലമ്പൂരിൽ വാരിയംകുന്നനെ പ്രകീർത്തിച്ച ഷോ ബിജെപിയെ ചൊടിപ്പിച്ചു.

  • വാഴ്ത്തുപാട്ടുകൾ ജമാഅത്തെ ഇസ്ലാമിയ, മുസ്ലിം ലീഗ് അജണ്ടയെന്ന് ബിജെപി നേതാവ് ആരോപിച്ചു.

View All
advertisement