TRENDING:

'എ ഐ ക്യാമറ ടെൻഡർ നേടിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ്'; ആരോപണവുമായി ശോഭാ സുരേന്ദ്രൻ

Last Updated:

''മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമിയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയത്, ബിസിനസ്സുകാരനായ പ്രകാശ് ബോബുവിന്റെ ബിനാമിയാണ് ക്യാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്ത്''- ശോഭ സുരേന്ദ്രന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: എ ഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ക്യാമറ ഇടപാടില്‍ ടെന്‍ഡര്‍ ഏറ്റെടുത്ത വ്യക്തി മുഖ്യമന്ത്രിയുടെ ബന്ധുവാണെന്ന് അവര്‍ ആരോപിച്ചു. എ ഐ ക്യാമറ വിവാദത്തില്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് അവര്‍ ആരോപണം ഉന്നയിച്ചത്‌.
advertisement

മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമിയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ബിസിനസ്സുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്തെന്നും അവർ ആരോപിച്ചു.

Also Read- എ ഐ ക്യാമറ തട്ടിപ്പ്: ‘കോഴിക്കോട്ടെ കടലാസ് കമ്പനിയുടെ ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ അടുത്തബന്ധു’: ആരോപണവുമായി കെ. സുരേന്ദ്രൻ

‘കഴിഞ്ഞ കുറെ നാളുകളായി സംസ്ഥാനത്തെ പ്രധാനപ്പെട്ട ടെന്‍ഡര്‍ നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കും മകനും താത്പര്യമുള്ളവര്‍ക്കാണ്. മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പനാണ് പ്രകാശ് ബാബു. പ്രകാശ് ബാബുവിനാണ് ഈ ക്യാമറയുടെ ടെൻഡര്‍ ബിനാമി പേരില്‍ നല്‍കിയിട്ടുള്ളത്. ഫിസിക്കലായി പ്രകാശ് ബാബു ടെൻഡറിന് ഹാജരാകുന്നില്ല. പ്രകാശ്ബാബുവിന് വളരെ വേണ്ടപ്പെട്ടയാള്‍

advertisement

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകുന്നു. ഈ ടെൻഡര്‍ വിളിക്കുന്നു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മകന്റെ അമ്മായി അപ്പനായിട്ടുള്ള പ്രകാശ് ബാബുവിന് ബിനാമിയിലൂടെ ടെൻഡര്‍ നല്‍കിയിട്ടുള്ളത്?’ ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

Also Read- എഐ ക്യാമറ ഇടപാടില്‍ 132 കോടിയുടെ അഴിമതി; കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ക്ക് ഇദ്ദേഹത്തിന്റെ പേര് അറിയാത്തതല്ല. മറിച്ച് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടി പ്രതിപക്ഷം മൗനം പാലിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”കേരളത്തിന്റെ പ്രതിപക്ഷ നേതാക്കള്‍ക്ക് ഇദ്ദേഹത്തിന്റെ പേര് അറിയാത്തതുകൊണ്ടല്ല, കണ്ണൂര്‍ക്കാരനായ ഒരു ഉന്നതനാണ് ഈ ക്യാമറയുടെ ടെണ്ടര്‍ നല്‍കിയിട്ടുള്ളത് എന്നുപറയുമ്പോഴും ഈ പേര് മറച്ചുവയ്ക്കാന്‍ വേണ്ടിയിട്ട് പ്രതിപക്ഷം പരിശ്രമിക്കുകയാണ്. തീവെട്ടിക്കൊള്ളയ്ക്ക് കാരണക്കാരനായ മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതുകൊണ്ട് കേന്ദ്ര ഏജന്‍സി ഈ വിഷയത്തെ കുറിച്ച് അന്വേഷണം നടത്തണം’- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

advertisement

എന്ത് മാനദണ്ഡത്തിലാണ് ഈ ടെന്‍ഡര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറയണം. കേന്ദ്ര ഏജന്‍സികള്‍ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എ ഐ ക്യാമറ ടെൻഡർ നേടിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ്'; ആരോപണവുമായി ശോഭാ സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories