''നിരായുധനായി നിൽക്കുന്ന ശത്രുവിന്റെ കൈയിലേക്ക് ആയുധം വച്ചുനൽകുന്നതുപോലെയായി. ക്യാപ്സൂള്‍ ഉണ്ടാക്കാനുള്ള അവസരം എന്തിന് കമ്മ്യൂണിസ്റ്റുകാർക്കുണ്ടാക്കി കൊടുത്തു. ഈ കേസ് എവിടെയെത്തും എന്നതു സംബന്ധിച്ച് കൃത്യമായ ബോധ്യം എനിക്കുണ്ട്. വിജിലൻസിന് മുന്നിലേക്ക് ഈ കേസുമായി എന്തിനുപോയി. പി സി ജോര്‍ജിനെ കുറിച്ച് അന്വേഷിക്കാൻ ഷോൺ ജോർജിനെ ഏൽപിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിയെ കുറിച്ച് അന്വേഷിക്കുവാൻ വിജിലൻസിനെ ഏൽപിക്കുന്നത്. മുൻപൊരു ചർച്ചയിൽ ഇതിനുപിന്നിൽ സ്ട്രാറ്റജിക്കൽ കാര്യമുണ്ടെന്നാണ് മാത്യു പറഞ്ഞത്. വിജിലൻസ് മുഖ്യമന്ത്രിക്കും മകൾക്കും എതിരെ എഫ്ഐആർ എടുക്കുമെന്ന് പ്രതീക്ഷിച്ചാൽ തന്നെ മണ്ടത്തരമല്ലേ''- ഷോൺ ജോർജ് ചോദിച്ചു.
advertisement
Also Read- മാസപ്പടികേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ഇല്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി
''കോർപറേറ്റ് ഫ്രോഡാണ് ഉണ്ടായിട്ടുള്ളത്. തമാശക്കാണേലും, ആരും വിശ്വസിക്കില്ലെങ്കിലും കുറച്ചുനാളത്തേക്കെങ്കിലും ന്യായീകരിക്കാൻ ഒരവസരം ഉണ്ടായതിൽ വിഷമമുണ്ട്.
ഏപ്രിൽ 25നായിരുന്നു ഈ കോടതി വിധി വന്നതെങ്കിൽ പിറ്റേദിവസത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ചിന്തിക്കാമല്ലോ? എങ്കിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് എന്ന നിലയിൽ സിപിഎം ഒരു ദിവസം കൊണ്ട് കേരളം മുഴുവൻ പ്രചരിപ്പിക്കുമായിരുന്നു. ഇത്തരമൊരു അവസരം മാത്യു മനഃപൂർവം ഉണ്ടാക്കി കൊടുക്കുമെന്ന് പറയുന്നില്ല. പക്ഷെ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ പ്രവൃത്തികൾ അതിലേക്ക് പോകുന്നു''- ഷോൺ ജോർജ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ എസ്എഫ്ഐഒ അന്വേഷണം കൃത്യമായി നടക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്നും ഇഡി കഴിഞ്ഞ വ്യാഴാഴ്ചയും രണ്ടുപേരെ ചോദ്യം ചെയ്തിരുന്നുവെന്നും ഷോൺ ജോർജ് കൂട്ടിച്ചേര്‍ത്തു.