കത്തോലിക്കാ സഭയിൽ നിർബന്ധിച മതപരിവർത്തനം പാടില്ലെന്ന് കർശനമായ നിരോധനമുണ്ട്. അങ്ങനെ ഒന്നു ഇവിടെ നടന്നിട്ടില്ലെന്ന മൊഴി ഇവിടുണ്ടെന്നും ഷോൺ വ്യക്തമാക്കി. ഇനി ആ പെൺകുട്ടികളുടെ മൊഴി അടങ്ങുന്ന റിപ്പോർട്ട് കോടതിയിലെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ഛത്തീസ്ഗഡിലെത്തിയത്.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഡിഎഫ്- എൽഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാനായിരുന്നു അമിത് ഷാ നിർദേശിച്ചത്.
advertisement
ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതി നടപടി തെറ്റാണെന്നും ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞിരുന്നു.