TRENDING:

'വീണാ വിജയനിൽ മാത്രം അന്വേഷണം ഒതുങ്ങില്ല; മുഖ്യമന്ത്രിയിലേക്ക് എത്തും'; മാസപ്പടി കേസിൽ ഷോൺ ജോർജ്

Last Updated:

മുഖ്യമന്ത്രിയിലേക്ക് തന്നെ അന്വേഷണം എത്തും. എന്ത് സേവനമാണ് വീണാ വിജയൻ്റെ കമ്പനി സിഎംആർഎല്ലിന് നല്കിയതെന്നും ഷോൺ ചോദിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ അന്വേഷണം വീണാ വിജയനിൽ മാത്രം ഒതുങ്ങില്ലെന്നും മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നു ബിജെപി നേതാവ് അഡ്വ.ഷോൺ ജോർജ്. മുഖ്യമന്ത്രിയിലേക്ക് തന്നെ അന്വേഷണം എത്തും. എന്ത് സേവനമാണ് വീണാ വിജയൻ്റെ കമ്പനി സിഎംആർഎല്ലിന് നല്കിയതെന്നും ഷോൺ ചോദിച്ചു. പണം നല്കിയത് ഒരു സേവനത്തിന് വേണ്ടിയുമല്ല. ഇപ്പോഴും തോട്ടപ്പളിയിൽ കരിമണൽ ഖനനം നടക്കുന്നുണ്ടെന്നും അതിലേക്കും അന്വേഷണം എത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
advertisement

ഇപ്പോഴും അവിടെ കുടിൽ കെട്ടി സമരം ചെയ്യുന്നവരുണ്ട്. അഞ്ഞൂറിലധികം ലോറിയാണ് ദിവസേന കരിമണൽ ഘനനത്തിനായി അവിടെ എത്തുന്നത്. വീണയ്ക്ക് അബുദാബി കൊമേർഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അദേഹം ആവർത്തിച്ചു. വീണ ടിയും സുനീഷ് എം എന്നിവർ കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുണ്ട്. അതിൽ കോടികളുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. തന്റേടമുണ്ടെങ്കിൽ പരാതി കൊടുക്കട്ടെയെന്നും അദേഹം ആവർത്തിച്ചു.

'മൂന്ന് മാസം ഹോംവർക്ക് ചെയ്തിട്ടാണ് ഈ പരാതിയുമായി എത്തിയത്. എസ്എഫ്ഐഒയ്ക്ക് അതിന്റേതായ രീതിയുണ്ട്. ബഹളങ്ങളുടെ ഏജൻസിയല്ല. വിവരശേഖരണമാണ് ആദ്യം ചെയ്യുക. ആദ്യം സിഎംആർഎല്ലിൽ റെയ്ഡ് നടത്തി. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. അതിനുശേഷം കെഎസ്ഐഡിസി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. അതിനുശേഷമാണ് വീണയിലേക്ക് എത്തുന്നത്. ബുധനാഴ്ച നടന്ന ചോദ്യം ചെയ്യൽ മാധ്യമങ്ങൾ അറിയാൻ വൈകിയതും എസ്എഫ്ഐഒയുടെ രഹസ്യാത്മകത കാരണമാണ്'.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വീണ വിജയൻ ഈ കേസിൽ ഒന്നുമല്ല. വീണ നടത്തിയ ഒരു കറക്ക് കമ്പനിയായിരുന്നു എക്സാലോജിക്. ആരെങ്കിലും പണം കൊടുത്തുവെങ്കിൽ അത് മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും മന്ത്രി റിയാസിന്റെ ഭാര്യയായതും കൊണ്ടാണ്. എക്സാലോജിക് പത്തു ദിവസം തികച്ച് പ്രവർത്തിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീണാ വിജയനിൽ മാത്രം അന്വേഷണം ഒതുങ്ങില്ല; മുഖ്യമന്ത്രിയിലേക്ക് എത്തും'; മാസപ്പടി കേസിൽ ഷോൺ ജോർജ്
Open in App
Home
Video
Impact Shorts
Web Stories