എക്സാലോജിക്കിന് എല്ലാത്തിനും നിന്നു കൊടുത്തത് സർക്കാരാണ്. ഹൈക്കോടതി വിധി സർക്കാരിനുമേറ്റ തിരിച്ചടിയാണ്. അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം. കൂടുതൽ തെളിവുകൾ എസ്എഫ്ഐഒയ്ക്ക് നൽകി. കെഎസ്ഐഡിസിയുടെ പങ്ക് സംബന്ധിച്ച് തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎല്ലിൽ നിന്ന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് എക്സാലോജിക് കമ്പനി അന്വേഷണം നേരിടുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്എഫ്ഐഒയും അന്വേഷണം തുടങ്ങിയത്. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എക്‌സാലോജിക്ക് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് ഇന്ന് ഒറ്റ വരി വിധി പ്രസ്താവനയിൽ ജസ്റ്റിസ് എം നാഗപ്രസന്ന തള്ളിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 16, 2024 10:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അന്വേഷണം ഇല്ലാതെ തലയൂരാനുള്ള മുഖ്യമന്ത്രിയുടെയും മകളുടെയും ശ്രമം പരാജയപ്പെട്ടു': ഷോൺ ജോർജ്