Also Read- കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപണം; വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്
ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ എവിടെയാണ് താൻ പരാതിക്കാരിയേയോ അച്ഛനെയോ പരാമർശിച്ചതെന്ന് ഷോൺ ജോർജ് ചോദിക്കുന്നു. ഫേസ്ബുക്കിൽ ഷോൺ ജോർജിന്റെ കുറിപ്പ് ഇങ്ങനെ. ''താഴെ കാണുന്ന പോസ്റ്റിൽ എവിടെയാണ് ഞാൻ പരാതിക്കാരിയെയോ അവരുടെ അച്ഛനെയോ ഭർത്താവിനെയോ പരാമർശിച്ചത്. ഇത് കണ്ടപ്പോൾ അത് അവരെയാണ് ഉദ്ദേശിച്ചത് എന്ന് തോന്നിയെങ്കിൽ നാട്ടിൻ പുറത്തു ഒരു ചൊല്ലുണ്ട്. "കോഴി കട്ടവന്റെ തലയിൽ പപ്പ് "''.
advertisement
അച്ഛനും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നായിരുന്നു വീണയുടെ പരാതിയിൽ പറഞ്ഞത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. ആരോപണം പ്രസിദ്ധപ്പെടുത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
February 19, 2024 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു ചൊല്ലുണ്ട്, കോഴി കട്ടവന്റെ തലയിൽ പപ്പ്'; വീണയുടെ പരാതിയിൽ കേസെടുത്തതില്‍ ഷോൺ ജോർജ്