TRENDING:

BEVCO | ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ബെവ്കോയില്‍ ക്ഷാമം; ഔട്ട്ലറ്റുകളില്‍ ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്കേറ്റം

Last Updated:

സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന 600 രൂപയില്‍ താഴെയുള്ള മദ്യബ്രാന്‍ഡുകളാണ് സ്റ്റോക്കില്ലാത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകളില്‍ (Kerala State Beverages Corporation) ജനപ്രിയ മദ്യ ബ്രാന്‍ഡുകള്‍ക്കു ക്ഷാമം (liquor shortage). ഹണീ ബീ, എം.സി.ബി ,സെലിബ്രേഷന്‍, ഒ.പി.ആര്‍ ,ജവാന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്.  വിലകുറഞ്ഞ മദ്യബ്രാന്‍ഡുകള്‍ ആവശ്യത്തിന് ലഭിക്കാതെ വന്നതോടെ  പല ഔട്ട്ലറ്റുകളിലും ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ മദ്യത്തിനു ക്ഷാമമില്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ മദ്യം എത്തിക്കുമെന്നും ബിവറേജസ് എം.ഡി എസ്.ശ്യാം സുന്ദര്‍ അറിയിച്ചു.
advertisement

സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന 600 രൂപയില്‍ താഴെയുള്ള മദ്യബ്രാന്‍ഡുകളാണ് സ്റ്റോക്കില്ലാത്തത്. ഹണീ ബീ , എം.സി.ബി, സെലിബ്രേഷന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക്  ആവശ്യക്കാര്‍ നിരവധിയാണുള്ളത്. വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ ഔട്ട്ലറ്റുകളില്‍ എത്താത്തിനെ തുടര്‍ന്ന് ജവാന്‍ മദ്യവും പൂര്‍ണമായും വിറ്റുപോകുന്നു. ഇതാണ് ജവാനും ക്ഷാമം നേരിടാന്‍ കാരണം. വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ തേടിയെത്തുന്നവര്‍ ഇവ കിട്ടാതാകുന്നതോടെയുള്ള തര്‍ക്കം  പലപ്പോഴും വാക്കേറ്റത്തിലേക്ക് എത്താറുണ്ട്.

Also Read- 'വിഷു ആഹ്ളാദപൂർവം ആഘോഷിക്കണം'; രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ

advertisement

സര്‍ക്കാര്‍ മദ്യമായ ജവാന്‍റെ ഉല്‍പാദനം കൂട്ടണമെന്നു ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യകമ്പനികള്‍ മുന്‍കൂര്‍ നികുതിയടക്കണമെന്ന നിയമം വന്നതോടെയാണ് പല കമ്പനികളും വിതരണം കുറച്ചത്. മദ്യത്തിന്‍റെ ക്ഷാമം കണക്കിലെടുത്ത് മുന്‍കൂര്‍ നികുതിയടക്കുന്നതില്‍ മേയ് 31 വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ മദ്യമെത്തുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ. വിഷുവും ഈസ്ററര്‍ ആഘോഷങ്ങളുടെ ഭാഗമായി റെക്കോർഡ് മദ്യവില്‍പനയാണ് ഉണ്ടാകാറുള്ളത്.

വാളയാറിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ കടിച്ചു; ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു

പാലക്കാട്: വാളയാറിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ കടിച്ചു (stray dog attack). അതിഥി തൊഴിലാളിയുടെ (Migrant worker) കുഞ്ഞിനെയാണ് തെരുവ് നായ ആക്രമിച്ചത്. ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു.

advertisement

വാളയാറിലെ സ്വകാര്യ ഫാമിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ പ്രകാശ് - ദേവി ദമ്പതികളുടെ മകളെയാണ് തെരുവുനായ കടിച്ചത്.  കുട്ടിയുടെ കയ്യിലും കാലിലുമെല്ലാം കടിയേറ്റിട്ടുണ്ട്. പ്രകാശും ദേവിയും ഫാമിലെ പശുക്കൾക്ക് നൽകാൻ പുല്ലരിയുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന മകളെ നായ ആക്രമിച്ചത്.

Also Read- ലേണേഴ്‌സ് ലൈസന്‍സിന് ഇനി RTO ഓഫീസിൽ പോകേണ്ട; പുതിയ ചുവടുവെയ്പുമായി തമിഴ്നാട്

മറ്റുള്ളവരെയും കടിക്കാൻ നായ ഓടിയടുത്തതോടെ നാട്ടുകാർ നായയെ തല്ലിക്കൊന്നു. അതിനിടെ ചത്ത തെരുവ് നായയെ സ്കൂട്ടറിൽ  കെട്ടിവലിച്ചുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. നാട്ടുകാർ ആക്രമണം പ്രതിരോധിച്ചുന്നതിനിടെയാണ് നായ ചത്തതെന്ന് വാർഡ് മെമ്പർ ആൽബർട്ട് കുമാർ പറഞ്ഞു.കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയിൽ തെരുവ്നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

advertisement

പരസ്യ മദ്യപാനം ചോദ്യം ചെയ്ത CITU പ്രവര്‍ത്തകന് വെട്ടേറ്റു; മൂന്നു പേര്‍ ഒളിവില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരസ്യ മദ്യപാനം ചോദ്യം ചെയ്ത CITU പ്രവർത്തകന് വെട്ടേറ്റു. വർക്കലയിലാണ് സംഭവം. CITU പ്രവർത്തകനായ സുൾഫിക്കറിനാണ് വെട്ടേറ്റത്. സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുട‍ർന്നാണ് സുൾഫിക്കർ ആക്രമിക്കപ്പെട്ടത്. മൂന്ന് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമികൾ ഒളിവിലാണെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BEVCO | ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ബെവ്കോയില്‍ ക്ഷാമം; ഔട്ട്ലറ്റുകളില്‍ ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്കേറ്റം
Open in App
Home
Video
Impact Shorts
Web Stories