രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്.
3000 രൂപ ആയിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണം മോഷ്ടിച്ചത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Aluva,Ernakulam,Kerala
First Published :
March 30, 2025 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലുവയിൽ ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച എസ് ഐയ്ക്ക് സസ്പെൻഷൻ