TRENDING:

കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറക്കം; എസ്ഐയ്ക്ക് സസ്പെൻഷൻ

Last Updated:

യുവതിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോകുകയും വീട് വിട്ടിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തതായി ഭർത്താവ് പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കുടുംബ ബന്ധം തകർക്കുന്നുവെന്ന ഗൃഗനാഥന്റെ പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. കൽപറ്റ എസ്ഐ അബ്ദുൽ സമദിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിഐജി രാഹുൽ ആർ നായർ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
advertisement

അച്ചടക്കലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനുമാണ് നടപടി. ഇയാൾ എടച്ചേരി എസ്ഐ ആയിരിക്കുമ്പോഴാണ് കുടുംബ കലഹം പരിഹരിക്കുന്നതിനായി യുവതി സ്റ്റേഷനിലെത്തുന്നത്. എന്നാല്‍ പിന്നീട് യുവതിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോകുകയും വീട് വിട്ടിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തതായി ഭർത്താവ് പറയുന്നു.

Also Read-വിദ്യാർത്ഥിയെ മർദിച്ചെന്ന കേസിൽ അലൻ ഷുഹൈബിന് ജാമ്യം; പരാതിയുണ്ടെന്ന് SFI; പകപോക്കലെന്ന് അലൻ

ഇരുവരുടെയും ബന്ധം ചോദ്യം ചെയ്താൽ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭര്‍ത്താവ് റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. തുടര്‍ന്ന് അന്വേഷണ വിധേയമായി കൽപറ്റയിലേക്ക് അബ്ദുല്‍ സമദിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ വീണ്ടും ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ ഭര്‍ത്താവും കുട്ടികളും കണ്ണൂർ റേഞ്ച് ഐജിയ്ക്ക് പരാതി നൽകി.

advertisement

Also Read-മുൻ ഐജി സിബി മാത്യൂസിനെതിരെ സൂര്യനെല്ലിയിലെ ഇരയുടെ കുടുംബത്തിന്റെ പരാതി വനിതാ കമ്മീഷൻ സ്വീകരിച്ചു

പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ. യുവതിയുടെ മക്കൾ ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറക്കം; എസ്ഐയ്ക്ക് സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories