'ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസാർത്ഥികളെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. ബജ്റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്.
തലച്ചോറിൽ കൂടുതൽ കോശങ്ങൾ ഉണ്ടെങ്കിലും ബുദ്ധിശക്തി കൂടുതലുള്ളത് തേനീച്ചക്കല്ല, കാരണം ഇതാണ്
advertisement
രാജ്യത്തിന്‍റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്‍റെയും ഝാന്‍സി പോലീസിന്‍റെയും ഭാഗത്തു നിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും ആവശ്യപ്പെട്ടു.' - ഇതായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ, മുഖ്യമന്ത്രിയുടെ ഈ പോസ്റ്റിനു താഴെ സിദ്ധിഖ് കാപ്പന്റെ ഭാര്യ കുറിച്ച കമന്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തിൽ താങ്കൾ ഈ ചെയ്തതത് മുഖ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യമാണെന്നും പക്ഷേ, തന്റെ ഇക്കയുടെ കാര്യത്തിൽ മുഖ്യമന്ത്രി ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും കമന്റ് ബോക്സിൽ സിദ്ദിക് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖ് കുറിച്ചു.
കമന്റ് ബോക്സിൽ റയ്ഹാന സിദ്ദിഖ് കുറിച്ചത് ഇങ്ങനെ,
'ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ റൈഹാന സിദ്ധിഖ്, നിക്ഷ്പക്ഷമായി മാധ്യമപ്രവർത്തനം നടത്തിയിരുന്ന കെ യു ഡബ്യു ജെ യൂണിയൻ സെക്രട്ടറി ആയ സിദ്ധിഖ് കാപ്പന്റെ വൈഫ്. താങ്കൾ ഈ ചെയ്തത് മുഖ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യമാണ്. പക്ഷേ, എന്റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറുവിരൽ പോലും അനക്കിയില്ല. അതിന്റെ കാരണം ഒന്നു പറഞ്ഞു തരാമോ?' - റൈഹാന സിദ്ധിഖ് കുറിച്ചത് ഇങ്ങനെ.
ഹാഥ്റാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന് ആയിരുന്നു ഉത്തർപ്രദേശ് പൊലീസ് സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. എന്നാൽ, ഈ സംഭവത്തിൽ ഇതുവരെ സംസ്ഥാന സർക്കാരോ മുഖ്യമന്ത്രിയോ ഇടപെട്ടിരുന്നില്ല. സിദ്ധിഖ് കാപ്പന്റെ മോചനത്തിനായി ഇടപെടാനാവില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്.
ഇക്കാര്യത്തിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും നിയമനടപടികൾക്ക് ആവശ്യമായ സഹായങ്ങൾ ബന്ധപ്പെട്ടവർ ലഭ്യമാക്കണമെന്നും ആയിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം, കേസിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജനുവരി ആദ്യവാരം സിദ്ധിഖ് കാപ്പന്റെ കുടുംബം സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തിയിരുന്നു.