പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് തനിക്ക് ഉറപ്പുള്ളതിനാലാണ് അദ്ദേഹത്തെ കാണാനെത്തിയത്. നീതി ചോദിക്കേണ്ടത് ഭരണപക്ഷത്തോടാണ്. എന്നാല്‍ അവിടെപ്പോയാല്‍ സ്ഥിതി എന്താകുമെന്നറിയില്ല. മുഖ്യമന്ത്രിയെ ഇനി കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സമരത്തിന്റെ കാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'മകന്റെ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിശ്വാസമുളള സ്ഥലത്താണ് വന്നത്. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയും കണ്ടിരുന്നു. ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കണ്ടു. ശരിക്കും ഭരണപക്ഷത്തുളളവരുടെ അടുത്താണ് നീതിക്കായി പോകേണ്ടത്. പോയിക്കഴിഞ്ഞാൽ ഏത് സ്ഥിതിയാകുമെന്ന് നിങ്ങൾക്ക് തന്നെ അറിയാമല്ലോ. സിബിഐ അന്വേഷണത്തിന് എത്തുമെന്നാണ് ഇപ്പോഴും പറയുന്നത്. കഴിഞ്ഞ ദിവസം ആന്റിറാഗിംഗ് സ്‌ക്വാഡ് പുറത്തുവിട്ട അന്തിമ റിപ്പോർട്ടിൽ മൂന്ന് പെൺകുട്ടികളുടെയും കുറച്ച് വിദ്യാർത്ഥികളുടെയും വിവരങ്ങൾ പറയുന്നുണ്ട്. അവർ ഇതുവരെയായിട്ടും നിയമത്തിന്റെ മുന്നിലെത്തിയിട്ടില്ല. അവരെ എന്തിനാണ് മാറ്റി നിർത്തുന്നത്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ മറ്റുനടപടിയുമായി മുന്നോട്ട് പോകും. അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുൻപിൽ സമര നടത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ ഇനി ആഗ്രഹിക്കുന്നില്ല. സമരകാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്തിട്ടില്ല'- ജയപ്രകാശ് പറഞ്ഞു.
advertisement