ഉച്ച മുതൽ തന്നെ ധാരാളം ആളുകൾ പരിപാടിക്ക് എത്തിയിരുന്നു. എന്നാൽ, ടിക്കറ്റെടുത്ത് ഹാളിലുള്ളവരെക്കാൾ രണ്ടിരട്ടിയോളം ആളുകൾ ടിക്കറ്റില്ലാതെ പുറത്ത് തടിച്ചുകൂടി. വേണ്ടുവോളം ആളുകളെ ഉൾക്കൊള്ളിക്കാൻ സ്ഥലമില്ലാതിരിക്കുകയും, പരിപാടി തുടർന്നാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടാവുകയും ചെയ്തതോടെ പോലീസുമായി സഹകരിച്ച് വളരെ കുറച്ച് പാട്ടുകൾ മാത്രം പാടി മടങ്ങേണ്ടി വന്നതായി ഹനാൻ വിശദീകരിച്ചു.
കാസർഗോഡിൻ്റെ സ്നേഹം താൻ എന്നും ഓർമ്മിക്കുമെന്നും, കൂടുതൽ സജ്ജമായ ഒരുക്കങ്ങളുള്ള ഒരു വേദിയിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയുണ്ടെന്നും ഹനാൻ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
advertisement
കഴിഞ്ഞ ദിവസമാണ് കാസർഗോഡ് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 10 പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറു കണക്കിന് ആൾക്കാർ തിങ്ങി നിറയുകയായിരുന്നു.
ജനത്തെ നിയന്ത്രിക്കാൻ പാടുപെട്ടതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. സംഘാടകർ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കിനുംതിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി അവസാനിപ്പിച്ചു. നഗരത്തിൽ ഗതാഗതവും സ്തംഭിച്ചു.
സംഭവത്തിൽ സംഘാടകരായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
