ബിഷപ്പ് കുറ്റക്കാരൻ; അറസ്റ്റ് രേഖപ്പെടുത്തൽ രാത്രിയോടെയെന്ന് എസ്.പി
ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ തുടങ്ങിയ സമരം എസ് ഒ എസ് സമരസംഘടനയും പിന്നെ ജനങ്ങളും ഏറ്റെടുത്തു. മാധ്യമപ്രവർത്തകർക്കും നന്ദി പറയുന്നു. ബിഷപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയാൽ കൂടുതൽ തെളിവുകൾ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ലഭിക്കും. രാഷ്ട്രീയക്കാർ ഈ സമരത്തിൽ ഇടപെടാത്തതിൽ പരാതിയും പരിഭവവുമില്ല. നിയമത്തിന്‍റെ വഴിയേ മുന്നേറുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
കന്യാസ്ത്രീയുടെ പീഡനപരാതി: ഫ്രാങ്കോ മുളക്കൽ അറസ്റ്റിൽ
advertisement
ബിഷപ്പ് ഫ്രാങ്കോയോട് എതിർപ്പില്ലെന്നും അദ്ദേഹത്തിന്‍റെ ചെയ്തികളോടാണ് എതിർപ്പെന്നും സിസ്റ്റർ അനുപമ പറഞ്ഞു. സഭയിൽ ഒരു നവീകരണം ഉണ്ടാകണം. സമരം നടത്തിയതിന്‍റെ പശ്ചാത്തലത്തിൽ എന്തുവന്നാലും നേരിടും. കേസ് ശക്തമായി മുന്നോട്ട് പോകണം. കള്ളക്കേസ് അല്ലായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണെന്നും സിസ്റ്റർ പറഞ്ഞു.