advertisement

ബിഷപ്പ് കുറ്റക്കാരൻ; അറസ്റ്റ് രേഖപ്പെടുത്തൽ രാത്രിയോടെയെന്ന് എസ്.പി

Last Updated:
കോട്ടയം: കന്യാസ്ത്രീയുടെ പരാതി ശരിയെന്ന് തെളിഞ്ഞതായി കോട്ടയം എസ്.പി എസ് ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതായും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ബലാത്സംഗകുറ്റകൃത്യം ഉൾപ്പെടെ തെളിഞ്ഞതായും എസ്.പി പറഞ്ഞു.
അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി കഴിഞ്ഞ് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കും. അറസ്റ്റിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിലേക്ക് പൊലീസ് എത്തിയത്. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിൽ പലപ്പോഴും ഫ്രാങ്കോ മുളയ്ക്കലിന് ഉത്തരം പറയാനായില്ല. ഇതിനിടയിൽ പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും അന്വേഷണസംഘം രേഖപ്പെടുത്തി. ഫ്രാങ്കോ പറഞ്ഞ തീയതി സംബന്ധിച്ച ആശയകുഴപ്പം നീക്കാനായിരുന്നു ഇത്. കുറവിലങ്ങാട് മഠത്തിലെത്തിയായിരുന്നു മൊഴിയെടുപ്പ്.
advertisement
ഇതിനിടയിൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന അന്വേഷണസംഘം സഭയോടും ഫ്രാങ്കോ മുളയ്ക്കലിന്‍റെ ബന്ധുക്കളോടും പഞ്ചാബ് പൊലീസിനോടും കൈമാറി. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഫ്രാങ്കോയെ ഇന്ന് തൃപ്പുണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലെത്തിച്ചത്. വധഭീഷണിയെ തുടർന്ന് ഫ്രാങ്കോ താമസിച്ചിരുന്ന ഹോട്ടലിന് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഷപ്പ് കുറ്റക്കാരൻ; അറസ്റ്റ് രേഖപ്പെടുത്തൽ രാത്രിയോടെയെന്ന് എസ്.പി
Next Article
advertisement
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
  • ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നുപോകില്ല, ബിജെപിക്ക് കേരളത്തിൽ സ്വീകാര്യതയില്ലെന്ന് മുഖ്യമന്ത്രി

  • ഇടതുപക്ഷം ന്യൂനപക്ഷ സംരക്ഷണത്തിനായി പ്രവർത്തിച്ചതിനാൽ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പു

  • ബിജെപിയുടെ അവകാശവാദങ്ങളിൽ സത്യമില്ലെന്നും കേരളത്തിൽ അവർക്ക് യാതൊരുവിധ സ്വീകാര്യതയുമില്ല

View All
advertisement