55 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്നു സിസ്റ്റർ മത്സരിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റർ സബീന. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള സിസ്റ്റർ, കോളേജ് പഠന കാലത്ത് ഇന്റർവേഴ്‌സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ അധ്യാപികയായ ശേഷം മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നു.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ സിസ്റ്റർ സബീന വീണ്ടും ട്രാക്കിലെത്തിയത്. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് സിസ്റ്റർ ഈ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. സർവീസിൽ നിന്ന് വിരമിക്കുന്നതിനു മുൻപ് ഒരു മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹമാണ് സബീനയെ ഹർഡിൽസ് ട്രാക്കിൽ വീണ്ടുമെത്തിച്ചത്. ഈ ആഗ്രഹം സഫലമായതിനൊപ്പം സുവർണ്ണ നേട്ടവും സ്വന്തമാക്കിയാണ് സിസ്റ്റർ കളം വിട്ടത്.
advertisement