TRENDING:

Sister Abhaya Case Verdict| വിധികേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി; ഭാവവ്യത്യാസമില്ലാതെ ഫാ. തോമസ് കോട്ടൂർ

Last Updated:

വിധി കേട്ട് ഇവര്‍ക്കൊപ്പം എത്തിയ കന്യാസ്ത്രീകളും കരഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരാണെന്ന സിബിഐ കോടതിയുടെ വിധി കേട്ട് മൂന്നാം പ്രതി സിസ്റ്റർ സെഫി പൊട്ടിക്കരഞ്ഞു. ജഡ്ജി വിധി പ്രസ്താവിച്ചതോടെ അവർ പ്രതിക്കൂട്ടിലെ ബെഞ്ചിലിരിക്കുകയും വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിധി കേട്ട് ഇവര്‍ക്കൊപ്പം എത്തിയ കന്യാസ്ത്രീകളും കരഞ്ഞു. എന്നാൽ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂർ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് പ്രതിക്കൂട്ടിൽ നിന്നത്.
advertisement

Also Read-  കന്യകയാണെന്ന് സ്ഥാപിക്കാന്‍ ശസ്ത്രക്രിയ നടത്തി; പരിശോധനയില്‍ സത്യം വെളിച്ചത്തായി

താൻ കുറ്റം ചെയ്തിട്ടില്ലെന്നും വിധി പ്രതീക്ഷിച്ചില്ലെന്നും കോട്ടൂർ പ്രതികരിച്ചു. ഒന്നും പേടിക്കാനില്ലെന്നും ദൈവം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും ജയിലിലേക്ക് മാറ്റും. കോവിഡ് പരിശോധനയും നടത്തും. കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമായിരിക്കും മാറ്റുക.

advertisement

Also Read- സിസ്റ്റർ അഭയ കൊലക്കേസ്: ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തെളിവു നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഫാ. തോമസ് കോട്ടൂർ കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. കേസിൽ ശിക്ഷ ബുധനാഴ്ച വിധിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read-  1992 മാര്‍ച്ച് 27ന് സിസ്റ്റർ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍; കേസിന്റെ നാൾവഴികൾ

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sister Abhaya Case Verdict| വിധികേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി; ഭാവവ്യത്യാസമില്ലാതെ ഫാ. തോമസ് കോട്ടൂർ
Open in App
Home
Video
Impact Shorts
Web Stories