TRENDING:

കോഴിക്കോട് വിഷ കൂൺ പാചകം ചെയ്തു കഴിച്ച കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ

Last Updated:

പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്

advertisement
കോഴിക്കോട്: വിഷ കൂൺ പാചകം ചെയ്തു കഴിച്ച രണ്ട് കുടുംബത്തിലെ ആറ് പേർ ആശുപത്രിയിൽ. താമരശ്ശേരി പൂനൂരിലാണ് സംഭവം. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ട് കുടുംബങ്ങളിലുള്ളവരാണ് ചികിത്സയിലുള്ളത്
രണ്ട് കുടുംബങ്ങളിലുള്ളവരാണ് ചികിത്സയിലുള്ളത്
advertisement

ഇതും വായിക്കുക: സേലത്ത് വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; താരത്തിന് പരിക്ക്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ കഴിയുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് വിഷ കൂൺ പാചകം ചെയ്തു കഴിച്ച കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ
Open in App
Home
Video
Impact Shorts
Web Stories