സേലത്ത് വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; താരത്തിന് പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
അപകടത്തിൽ ഷൈൻ ടോമിന് പരിക്കേറ്റു. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം
തമിഴ്നാട്ടിലെ സേലത്ത് നടന്ന വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. അപകടത്തിൽ ഷൈൻ ടോമിനും അമ്മയ്ക്കും പരിക്കേറ്റു. താരത്തിന്റെ ഇരുകൈകൾക്കും പരിക്കേറ്റു. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ഇന്ന് രാവിലെ 7 മണിയോടെ രാവിലെ ഏഴു മണിയോടെ സേലം- ബെംഗളൂരു ദേശീയപാതയിൽ ധർമപുരിയ്ക്കടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷൈൻ ടോം ചാക്കോയുമായി ലഹരി മുക്ത കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു എന്ന് സൂചന.
ഇതും വായിക്കുക: കാസര്‍ഗോഡ് ഓവുചാലിൽ കുടുങ്ങിയ കാർ അച്ഛൻ തള്ളിമാറ്റുന്നതിനിടെ മകളുടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസുകാരി മരിച്ചു
അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. മുന്നില്‍ പോയ ലോറിയിൽ കാറിടിക്കുകയായിരുന്നു.
ഇതും വായിക്കുക: 100 കി.മീ വേഗതയിൽ പോയ ഇന്നോവയുടെ ഡ്രൈവര്‍ മുറുക്കാൻ തുപ്പാന്‍ ഡോര്‍ തുറന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം. ഷൈനിനെ ധർമപുരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Salem,Salem,Tamil Nadu
First Published :
June 06, 2025 8:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സേലത്ത് വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; താരത്തിന് പരിക്ക്