BREAKING: നഷ്ടമെങ്കില്‍ KSRTC അടച്ചു പൂട്ടാന്‍ സുപ്രീംകോടതി
ഈ മേഘലയിലെ കൂടുതൽ തൊഴിലാളികളും ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്. തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതോടെ ഇവരും മറ്റു മേഖലകളിലേക്ക് ചേക്കേറി തുടങ്ങി. കോഴിക്കോട് ഫറോക്ക്, നല്ലളം മേഖലയിലാണ് ചെരുപ്പ് അപ്പര്നിര്മ്മാണ യൂണിറ്റുകളേറെയുമുള്ളത്. ഈ പ്രദേശങ്ങളിലെ 500ഓളം യൂണിറ്റുകളാണ് അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ളത്..ഇതിനോടകം 200റോളം യൂണിറ്റുകള്‍ പൂട്ടിയതായും സംരംഭകർ പറയുന്നു.
BREAKING: കണ്ണൂരിൽ വൻ ബോംബ് ശേഖരം പിടിച്ചു
നികുതി വർദ്ധിച്ചതിനെ തുടർന്ന് നിർമ്മാണ ചിലവ് അധികമായിരുന്നു. എന്നാൽ ഇതിനനുസരിച്ചുള്ള വരുമാനം ലഭിക്കാതെ വന്നതോടെ തൊഴില്‍ നഷ്ടവുമുണ്ടായിട്ടുണ്ട്.
advertisement
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാന്‍ വൈകുന്നതോടെ ബാധ്യതകള്‍ കുറക്കാന്‍ കമ്പനികള്‍ സ്വന്തം നിലക്ക് പാദരക്ഷകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതും ചെറുകിട സംരഭകരെ പിന്നോട്ടടിപ്പിക്കുന്നു. കുടുംബശ്രീകള്‍ മുഖേന നിരവധി സ്ത്രീകള്‍ക്ക് പരിശീലനവും നൽകി വരുന്നുണ്ട്. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം ഇവർക്കും തൊഴിൽ നൽകാനാവാത്ത സ്ഥിതിയാണ്.