നഷ്ടമെങ്കില്‍ KSRTC അടച്ചു പൂട്ടാന്‍ സുപ്രീംകോടതി
Last Updated:
ന്യൂഡല്‍ഹി: നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടണമെന്നു സുപ്രീംകോടതി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
നാലായിരം കോടിയിലധികം രൂപ നഷ്ടത്തിലാണെന്നു കെഎസ്ആര്‍ടിസി അഭിഭാഷകന്‍ അറിയച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം. നാലായിരം കോടി രൂപയിലധികം നഷ്ടത്തിലായതിനാല്‍ കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നാണ് കെഎസ്ആര്‍ടിസി കോടതിയില്‍ വാദിച്ചത്.
കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തെക്കു മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 1:32 PM IST