വയനാട്ടിൽ ഇടതു പക്ഷം കോൺഗ്രസിനോട് അമേഠിയിൽ പോയി മത്സരിക്കാൻ പറയുന്നു. ഡൽഹിയിൽ പരസ്പരം കെട്ടിപിടിക്കുന്നു. ഇവിടെ ചീത്ത വിളിക്കുന്നു. ഒരു ഭാഗത്ത് മോദി രാജ്യത്തെ വികസിത രാജ്യമാക്കുമ്പോൾ മറുഭാഗത്ത് കൊള്ളയടിയാണ് നടക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. വടക്കേ ഇന്ത്യയിൽ വന്ന് ക്ഷേത്രങ്ങളിൽ നിരങ്ങുന്നു. ഇവിടെ ലീഗിന്റെ കൊടി ഒളിപ്പിച്ചുവയ്ക്കുന്നുവെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
കരുവന്നൂരിൽ സി പി എം ബാങ്ക് കൊള്ളയടിക്കുമ്പോൾ വയനാട്ടിൽ കോൺഗ്രസ് കൊള്ള നടത്തുന്നു. വയനാട്ടിൽ ബാങ്ക് കൊള്ളയടിച്ച കോൺഗ്രസ് നേതാവ് ജയിലിലാണ്.
advertisement
വികസനത്തിനായി മോദി കേരളത്തിലേക്ക് അയക്കുന്ന പണം ഇവിടെ കൊള്ളയടിക്കുന്നു. കേരളത്തിലെ സർക്കാറിൽ നടക്കുന്നത് കുഭകോണങ്ങൾ മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
''വോട്ട് വാങ്ങി ജനങ്ങളെ പറ്റിക്കുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് സ്വന്തം കൊടി ഉയർത്താൻ ധൈര്യമില്ല. വടക്കേന്ത്യയിൽ ക്ഷേത്രങ്ങളിൽ വന്ന് നിരങ്ങുന്നു. നിങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് തേടുന്നു''- അവർ പറഞ്ഞു.