'ബിജെപിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന, തന്റെ വീടും സ്ഥലവും ഉൾപ്പെടെ കടബാധ്യതയിൽപ്പെട്ടു നിൽക്കുന്ന ഒരു പാവപ്പെട്ടവനെ പണം കൊടുത്തുവാങ്ങിയിരിക്കുകയാണ്. എന്തിനാണ് എ സി മൊയ്തീനെ സതീശൻ അടിക്കടി കണ്ടുകൊണ്ടിരുന്നത്. ഇക്കാര്യത്തിൽ ഞങ്ങളും ശ്രദ്ധാലുക്കളാണ്. കൊടകര കുഴൽപ്പണക്കേസ് മാസങ്ങളോളം പൊലീസ് അന്വേഷിച്ചിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കൈയും കെട്ടി ഇരിക്കുകയായിരുന്നോ ? അദ്ദേഹത്തിന്റെ കൈ പടവലങ്ങയാണോ ?'-ശോഭാ സുരേന്ദ്രൻ ചോദിച്ചു.
അതേസമയം, തിരൂർ സതീശനെ തനിക്ക് അറിയില്ലെന്നും ബിജെപി വീണിടത്തു കിടന്ന് ഉരുളുകയാണെന്നും എ സി മൊയ്തീൻ പറയുന്നു. ''മാധ്യമങ്ങളിലൂടെ മാത്രമാണ് തിരൂർ സതീശനെ കുറിച്ച് കേട്ടിട്ടുള്ളത്. ശോഭയുടെ വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി പറയാനില്ല. എന്റെ നാട്ടുകാർക്ക് എന്നെക്കുറിച്ചും ബിജെപിയെക്കുറിച്ചും അറിയാം. കൊടകരയിലേത് കള്ളപ്പണമാണെന്ന് ബിജെപിക്കാർ തന്നെ പറയുന്നു. പാലക്കാട്ടെ സ്ഥാനാർത്ഥിയെക്കുറിച്ചും അതല്ലേ പറയുന്നത്. കെ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് പണം കൊണ്ടുവന്നതെന്ന് പറയുന്നു. അതു ഞങ്ങളല്ലല്ലോ പറഞ്ഞത്. അതിന് ഞങ്ങളെ ആക്ഷേപിക്കുന്നതെന്തിനാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണമാണ് ഉപയോഗിക്കുന്നതെന്നാണ് എന്റെ അഭിപ്രായം''- മൊയ്തീൻ പറഞ്ഞു.
advertisement