കോടിയേരി ബാലകൃഷ്ണന് മക്കൾ മൂലമുണ്ടായ ദുഃഖവും മുഖ്യമന്ത്രി കേസുകൾ മൂലം ദുരിതം അനുഭവിക്കുന്നതിനെയുമാണ് താൻ ഉദ്ദേശിച്ചത്. താൻ ഈശ്വര വിശ്വാസിയാണെന്നും ഈ ദുരിതങ്ങൾ ഈ നേതാക്കൾ അനുഭവിക്കേണ്ടി വന്നത് വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞതുകൊണ്ടാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
advertisement
2015 ഫെബ്രുവരി മാസത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്. 2018 ഓഗസ്റ്റ് 22 വരെ സെക്രട്ടറിയായിരുന്നു. ഇക്കാലയളവിൽ ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കാൻ മുഖ്യമന്ത്രിയ്ക്ക് ഒപ്പം നിന്നു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ എന്തെല്ലാം നിലപാടുകളാണ് പാർട്ടിയും ഭരണകൂടവും സ്വീകരിച്ചതെന്ന് ബോധ്യമുണ്ട്. ഒരു മകൻ സ്ത്രീ പിഡന കേസിൽ കോടതി വരാന്തകളിൽ കിടന്നുരുളുന്നു. മറ്റൊരാൾ മയക്കുമരുന്ന് കേസിലാണ് പ്രതിയായത്. എസ്എഫ്ഐഒ കേസിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന് അടക്കം കടന്നുപോകേണ്ടിവന്നു. ഇതു തന്നെയാണ് താൻ പറഞ്ഞത്.
കുംഭമേളയെ അധിക്ഷേപിച്ച ജോൺ ബ്രിട്ടാസിനെതിരെയാണ് വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. യുപിയിൽ ബ്രിട്ടാസിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. താൻ പറയാത്ത കാര്യങ്ങൾ വായിച്ചെടുക്കേണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.