ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടില്ലെന്നും ലീഗിന്റെ കാര്യം ഞങ്ങൾ അറിയുന്നതിന് മുമ്പ് ചിലമാധ്യമങ്ങൾ എങ്ങനെ അറിയുന്നു എന്നുള്ളത് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയ ചർച്ചയാക്കുന്നുണ്ട് പക്ഷെ എങ്ങനെയെന്നറിയില്ല.മൂന്ന് ടേം കൊടുത്തിരിക്കുന്നു, നാല് സീറ്റു കൊടുത്തിരിക്കുന്നു എന്നിങ്ങനെ ചർച്ചകൾ പൊടിപൊടിക്കുകയാണ്. പക്ഷേ, ചെറിയൊരു പ്രശ്നം ഞങ്ങളറിഞ്ഞിട്ടില്ല. ഭാവനയിൽ കണ്ടിട്ട് ചാനലിൽ വരുമ്പോൾ ഞങ്ങളും അന്തംവിട്ട് നിൽക്കുകയാണ്. ഇത് ഞങ്ങളറിഞ്ഞിട്ടില്ലല്ലോ എന്നുപറഞ്ഞ് ഞങ്ങൾ തമ്മിൽ പറഞ്ഞ് ചിരിക്കുകയാണ്. വാർത്താമാധ്യമങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തെങ്കിലും അടിസ്ഥാനമില്ലാതെ ഇങ്ങനെ വാർത്ത കൊടുത്താൽ അത് കൊടുത്തവരെ തന്നെയാണ് ബാധിക്കുക. കുറച്ചുദിവസം കഴിയുമ്പോൾ ഇത് പൊളിയില്ലേയെന്നും അപ്പോൾ അത് കൊടുത്തവരുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
advertisement