ഓർഡിനൻസ് എന്ന ആവശ്യം ഉന്നയിക്കരുതെന്ന് കാര്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കെപിസിസി നേതൃത്വത്തെ അറിയിച്ചുവെന്നാണ് പാർട്ടിവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.അതേസമയം നിയമനിർമ്മാണമെന്ന ആവശ്യത്തെ ഇവരെതിർക്കില്ല.
Also Read-ഹർത്താൽ സംഘർഷം: 3282 അറസ്റ്റ്; 487 പേർ റിമാൻഡിൽ
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈന്ദവസംഘടനകൾ ഓർഡിനൻസ് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ കോൺഗ്രസും ഓർഡിനൻസ് ആവശ്യം ഉന്നയിക്കുന്നത് അനൗചിത്യമാണെന്ന വിലയിരുത്തലുണ്ട്. ആ പശ്ചാത്തലത്തിലാണ് ഓർഡിനൻസ് എന്ന ആവശ്യം ഉന്നയിക്കരുതെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
advertisement
കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം വന്നതിന് പിന്നാലെ അതുവരെ ഓര്‍ഡിനൻസിനായി മുറവിളി കൂട്ടിയ കേരള നേതാക്കൾ പിന്നീട് നിയമനിർമ്മാണം എന്ന ആവശ്യം മാത്രമെ ഉന്നയിച്ചുള്ളു. വിശ്വാസ സംരക്ഷണത്തിനായി നിയമനിർമ്മാണമെന്നതാണ് പാർട്ടിയുടെ ആവശ്യമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി അറിയിച്ചത്.
Also Read-കേരളത്തിൽ എത്രയിടത്ത് നിരോധനാജ്ഞയുണ്ട്?
ശബരിമല വിഷയത്തിൽ തുടക്കം മുതൽ തന്നെ കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വത്തിനിടയിൽ ഭിന്നത രൂക്ഷമാണ്. പ്രത്യക്ഷമായല്ലെങ്കിലും കോടതി വിധിയെ അനുകൂലിക്കുന്ന നിലപാടുകളാണ് പല സമയങ്ങളിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയിരുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് കയറാന്‍ ശ്രമിച്ച കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരെ സോണിയ ഗാന്ധി താക്കീത് ചെയ്തിരുന്നു. ഇതും വിഷയത്തിലെ ഭിന്നത പ്രകടമാക്കുന്നതായിരുന്നു.